ചെല്‍സിയോട് ബൈ പറഞ്ഞു; ജിറൂഡിനെ ഇനി ഇറ്റലിയില്‍ കാണാം‍

ഒളിവര് ജിറൂഡ് ഇംഗ്ലീഷ് ക്ലബ്ബ് ചെല്സിയോട് ബൈ പറഞ്ഞു. ഇറ്റലിയിലെ എസി മിലാനാണ് ജിറൂഡിന്റെ പുതിയ തട്ടകം. മൂന്നു വര്ഷത്തെ ചെല്സി ബന്ധം അവസാനിപ്പിച്ചാണ് ജിറൂഡ് മിലാനിലേക്ക് കൂടുമാറിയത്. അതേസമയം, താരത്തിന്റെ കൈമാറ്റത്തുക പുറത്തുവിട്ടിട്ടില്ല. 2018 ജനുവരിയില് ആഴ്‌സനലില് നിന്ന് 184 കോടി രൂപ ചെലവിട്ടാണ് ജിറൂഡിനെ ചെല്സി വാങ്ങിയത്.

ചെല്സിക്കൊപ്പം എഫ് എ കപ്പ്, യൂറോപ്പ ലീഗ്, ചാമ്പ്യന്സ് ലീഗ് കിരീടങ്ങള് നേടാന് ജിറൂഡിന് സാധിച്ചു. നീലപ്പടയ്ക്കായി 110 മത്സരങ്ങളില് നിന്ന് 39 ഗോളുകള് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില് യൂറോപ്യന് ചാംപ്യന്ഷിപ്പുകളില് 11 ഗോളുകള് സ്‌കോര് ചെയ്തു. എന്നാല് പ്രീമിയര് ലീഗില് കളിക്കാന് ജിറൂഡിന് അധികം അവസരം ലഭിച്ചിരുന്നില്ല. എട്ട് പ്രീമിയര് ലീഗ് മത്സരങ്ങളില് മാത്രമാണ് ജിറൂഡ് സ്റ്റാര്ട്ടിംഗ് ഇലവനില് ഇടംപിടിച്ചത്.

ജര്മ്മന് ഫോര്വേഡുകളായ കായ് ഹാവെര്ട്ട്‌സും തിമോ വെര്ണറും വന്നതോടെ ജിറൂഡിന് അധികം അവസരം ലഭിക്കാതായി. ഈ സാഹചര്യത്തിലാണ് ചെല്സി വിടാന് ജിറൂഡ് പ്രേരിതനായത്. സവിശേഷമായ നിമിഷങ്ങള് സമ്മാനിച്ച ക്ലബ്ബിനും ആരാധകര്ക്കും സഹ താരങ്ങള്ക്കും പരിശീലകര്ക്കും ജിറൂഡ് നന്ദി അറിയിച്ചു. തെളിഞ്ഞതും സന്തോഷമുള്ളതുമായ ഹൃദയത്തോടെയാണ് ചെല്സിയോട് വിടപറയുന്നതെന്നും ജിറൂഡ് ട്വിറ്ററില് കുറിച്ചു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍