"ഒരു സ്റ്റെപ്പ് മുന്നോട്ടുവച്ചാൽ രണ്ട് സ്റ്റെപ്പ് പിറകോട്ട് എന്ന കണക്കിലാണ് ഇപ്പോൾ ഞങ്ങൾ ഉള്ളത്"; റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ക്ലബായിരുന്നു റയൽ മാഡ്രിഡ്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. ഭേദപ്പെട്ട പ്രകടനങ്ങൾ മാത്രമാണ് ടീം നടത്തി വരുന്നത്. നിലവിലെ ലാലിഗ ജേതാക്കളും ചാമ്പ്യൻസ് ലീഗ് ജേതാക്കളും റയൽ തന്നെയാണ്. എന്നാൽ അതിനോട് നീതിപുലർത്താൻ ഇപ്പോൾ അവർക്ക് സാധിക്കുന്നില്ല. ചാമ്പ്യൻസ് ലീഗിൽ അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് 3 എണ്ണത്തിൽ അവർ പരാജയപ്പെടുകയായിരുന്നു.

ലിവർപൂളിനെതിരെയും തോൽവി ഏറ്റു വാങ്ങിയപ്പോൾ വിമർശകരുടെ എണ്ണം കൂടി. എന്നാൽ വിമർശകർക്കുള്ള മറുപടിയായി റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്‌ഹാം തന്റെ പ്രതികരണം രേഖപെടുത്തിയിരിക്കുകയാണ്.

ജൂഡ് ബെല്ലിങ്‌ഹാം പറയുന്നത് ഇങ്ങനെ:

” ഒരു സ്റ്റെപ്പ് മുന്നോട്ടുവച്ചാൽ രണ്ട് സ്റ്റെപ്പ് പിറകോട്ട് എന്ന സാഹചര്യത്തിലാണ് ഇപ്പോൾ റയൽ മാഡ്രിഡ് ഉള്ളത്. ശക്തരായ എതിരാളികൾക്കെതിരെ വളരെയധികം നിരാശപ്പെടുത്തുന്ന പ്രകടനവും റിസൾട്ടുമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഇംഗ്ലണ്ടിലേക്ക് ഞങ്ങളുടെ മത്സരം വീക്ഷിക്കാൻ വേണ്ടി എത്തിയ എല്ലാ റയൽ ആരാധകരോടും ഞാൻ നന്ദി പറയുന്നു. അതോടൊപ്പം തന്നെ ക്ഷമയും ചോദിക്കുന്നു. ഇത് ഞങ്ങൾക്ക് മാറ്റാൻ സാധിക്കുന്നത് തന്നെയാണ്. ഞങ്ങൾ ഒരുമിച്ച് നിന്ന് പരസ്പരം പുഷ് ചെയ്ത് അടുത്ത പ്രധാനപ്പെട്ട മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുക്കണം ” ജൂഡ് ബെല്ലിങ്‌ഹാം പറഞ്ഞു.

ചാമ്പ്യൻസ് ലീഗിലെ മത്സരങ്ങൾ ഇനി റയൽ മാഡ്രിഡിന് നിർണായകമാണ്. മൂന്നു മത്സരങ്ങൾ മാത്രമാണ് ഇനി അവർക്ക് അവശേഷിക്കുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ ഇരുപത്തിനാലാം സ്ഥാനത്താണ് റയൽ മാഡ്രിഡ് ഉള്ളത്. അറ്റലാന്റ, സാൽസ്ബർഗ്, ബ്രെസ്റ്റ് എന്നിവരാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ