ഐഎസ്എല്ലിലെ പഴയ സൂപ്പര്‍താരം തിരിച്ചുവരുന്നു ; നോര്‍ത്ത് ഈസ്റ്റില്‍ ബാക്കിയുള്ള സീസണ്‍ കളിക്കും

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിലെ കഴിഞ്ഞസീസണുകളില്‍ സൂപ്പര്‍താരമായിരുന്ന ബ്രസീലിയന്‍ താരം മാഴ്‌സലിഞ്ഞോ പെരേര നോര്‍ത്തീസ്റ്റ് യുണൈറ്റഡില്‍. ലീഗില്‍ ഇതിനകം 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി പത്താം സ്ഥാനത്തുള്ള നോര്‍ത്തീസ്റ്റ് അടുത്ത മത്സരങ്ങളില്‍ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മാഴ്‌സലീഞ്ഞോയെ കൊണ്ടുവന്നത്.

ഈ സീസണില്‍ ഐഎസ്എല്ലില്‍ ഇല്ലാതിരുന്ന താരത്തെ രാജസ്ഥാന്‍ യുണൈറ്റഡ് എഫ്‌സി യില്‍ നിന്നുമാണ് നോര്‍ത്തീസ്റ്റ് കൊണ്ടുവരുന്നത്. ലോണില്‍ ഈ സീസണ്‍ പൂര്‍ത്തിയാകുന്നത് വരെയാണ് മാഴ്‌സലീഞ്ഞോ നോര്‍ത്തീസ്റ്റില്‍ കളിക്കുക. കഴിഞഞ ഒരു സീസണ്‍ ഒഴികെ ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് മാഴ്‌സലീഞ്ഞോ.

ഐഎസ്എല്ലില്‍ 33 ഗോളുകളും 18 അസിസ്റ്റുകളും പേരിലുള്ള മാഴ്‌സലീഞ്ഞോ കഴിഞ്ഞ അഞ്ചു സീസണുകളിലായി 80 മത്സരങ്ങളാണ് കളിച്ചത്. 2016 സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സംഭാവന ചെയ്തിട്ടുള്ള താരം 10 ഗോളുകള്‍ അടിച്ച് ഗോള്‍ഡന്‍ ബൂട്ടും നേടിയിട്ടുണ്ട്. പൂനെ സിറ്റി എഫ്‌സിയെ സെമിഫൈനലിലേക്ക് നയിച്ച താരം ആ സീസണില്‍ എട്ടു ഗോളും ഏഴ് അസിസ്റ്റും നടത്തുകയും ചെയ്തിരുന്നു. ഡല്‍ഹി ഡൈനാമോസിലൂടെ ഐഎസ്എല്ലില്‍ വന്ന താരം ഹൈദരാബാദ്, ഒഡീഷ, എടികെ ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണ്‍ താരത്തിന് അത്ര മെച്ചമല്ലായിരുന്നു. 16 മത്സരങ്ങളില്‍ രണ്ടു ഗോളുകള്‍ മാത്രമാണ് 34 കാരന്‍ താരത്തിന് കണ്ടെത്താന്‍ കഴിഞ്ഞത്. എന്നിരുന്നാലും താരത്തിന്റെ മികച്ച പാസുകളും ഫ്രീകിക്കുകളും ചോദ്യം ചെയ്യപ്പെടാത്തതാണ്. താരത്തിന്റെ തിരിച്ചുവരവ് നോര്‍ത്ത് ഈസ്റ്റിന് ഗുണകരമാകുമോ എന്നാണ് ഇനിയറിയേണ്ടത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം