പുലി പതുങ്ങിയ കാലം കഴിഞ്ഞു: നെയ്മര്‍

റഷ്യന്‍ ലോകകപ്പിന് ബ്രസീല്‍ എത്തുന്നത് രണ്ടും കല്‍പ്പിച്ചാണ്. കാരണം 2014ല്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നിലേറ്റ ആ മുറിവിന്റെ വേദന ബ്രസീലിനെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. അതിനാല്‍ തന്നെ റഷ്യന്‍ ലോകകപ്പില്‍ കിരീടത്തില്‍ കുറഞ്ഞ ഒന്നും ബ്രസീല്‍ ലക്ഷ്യം വെക്കുന്നില്ല.

2018 ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കിരീടം ചുമലിലേറ്റി മടങ്ങാനുള്ള തയ്യാറെടുപ്പ് തങ്ങള്‍ നടത്തിക്കഴിഞ്ഞുവെന്നാണ് ക്യപ്റ്റന്‍ നെയ്മര്‍ പറഞ്ഞിരിയ്ക്കുന്നത്.

“ഒരിയ്ക്കല്‍ എല്ലാവരും ഭയത്തോടും ബഹുമാനത്തോടും നോക്കിയിരുന്ന ബ്രസീല്‍ തിരിച്ചെത്തിയിരിയ്ക്കുന്നു. കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി ബ്രസീലിനോടുള്ള ആളുകളുടെ സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ട്. എല്ലാരും ബ്രസീലിനെ ഇപ്പോള്‍ ആശ്ചര്യത്തോടുകൂടിയാണ് നോക്കുന്നത്. അത് ഞങ്ങളില്‍ സന്തോഷം നിറയ്ക്കുന്നു. ഫുട്ബോള്‍ ഞങ്ങള്‍ ആസ്വദിയ്ക്കുകയാണ്. ബ്രസീലിലെ ജനങ്ങളുടെ മനോഭാവത്തിലൊക്കെയും നല്ല മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്” നെയ്മര്‍ പറഞ്ഞു.

“2014 ലോകകപ്പ് എല്ലാംകൊണ്ടും ദുരന്തമായിരുന്നു ഞങ്ങള്‍ക്ക്. കിരീടമോഹവുമായിട്ടായിരുന്നു ഞങ്ങള്‍ അന്നിറങ്ങിയത്. പക്ഷെ അപ്രതീക്ഷിതമായ പലതും സംഭവിച്ചു. പരിക്കിനേ തുടര്‍ന്ന് എനിയ്ക്ക് കളിക്കളത്തില്‍ നിന്നും പിന്മാറേണ്ടതായും വന്നു. നിരാശാജനകമായ ദിവസങ്ങളായിരുന്നു അത്. ആ ദിവസങ്ങളില്‍ ഞാന്‍ ഏറെ കരഞ്ഞു. എങ്ങനെ അത് സംഭവിച്ചു എന്ന് അറിയില്ല” ബ്രസീല്‍ സൂപ്പര്‍ സ്ട്രൈക്കര്‍ കൂട്ടിച്ചേര്‍ത്തു.

2018 ലോകകപ്പ് സ്വന്തമാക്കി പഴയ പേരും പെരുമയും തിരിച്ചു പിടിക്കാന്‍ ഒരുങ്ങിതന്നെയാണ് മഞ്ഞപ്പട ഇത്തവണ ഇറങ്ങുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് നെയ്മറും സംഘവും

Latest Stories

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ