'നെയ്മറിന് ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള യോഗ്യത നേടാൻ ഇനിയും രണ്ട് മാസം സമയമുണ്ട്, അതിനുള്ളിൽ ഫിറ്റ്നസ് തെളിയിക്കണം'; തുറന്ന് പറഞ്ഞ് ബ്രസീൽ പരിശീലകൻ

ലോക ഫുട്ബോൾ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയറിന്റെ തിരിച്ച് വരവിനായി. നാളുകൾ ഏറെയായി പരിക്കിന്റെ പിടിയിലാണ് താരം. ഈ വർഷം നടക്കാൻ പോകുന്ന ഫിഫ ലോകകപ്പിന് മുൻപ് താരത്തിന് തിരിച്ച് വരാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇപ്പോഴിതാ നെയ്‌മര്‍ ജൂനിയറിന്‍റെ ലോകകപ്പ് ടീമിലേക്കുള്ള പ്രവേശനത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ദേശീയ ടീം പരിശീലകൻ കാർലോ അൻസലോട്ടി സംസാരിച്ചിരിക്കുകയാണ്. പരിക്കിന്‍റെ നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ താരത്തിനു വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുൻപ് പൂർണ്ണ കായികക്ഷമത കൈവരിക്കാൻ ഇനിയും സമയമുണ്ടെന്ന് അൻസലോട്ടി വ്യക്തമാക്കി.

‘നെയ്‌മറിന് പഴയ ഫോമിലേക്ക് തിരിച്ചെത്താൻ 100 ശതമാനവും സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷനും ഞാനും അദ്ദേഹത്തിന്‍റെ ഓരോ ചലനങ്ങളും സൂക്ഷ്‌മമായി വിലയിരുത്തുകയാണ്. ലോകകപ്പ് സ്ക്വാഡിൽ ഇടംനേടാൻ താൻ യോഗ്യനാണെന്ന് തെളിയിക്കാൻ നെയ്‌മർക്ക് മുന്നിൽ ഇനിയും രണ്ട് മാസത്തെ സമയമുണ്ട്’ അൻസലോട്ടി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ