അൽ ഹിലാലിന് വിട; തന്നെ താൻ ആക്കിയ പഴയ ക്ലബ്ബിലേക്ക് മടങ്ങി നെയ്മർ ജൂനിയർ

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാൽ വിട്ടു. താരവുമായുള്ള കരാർ അൽ ഹിലാൽ റദ്ദാക്കി. നെയ്മർ തൻറെ പഴയ ക്ലബ്ബായ സാൻറോസിലേക്കാണ് അടുത്തതായി പോകുന്നത്. 2023ലാണ് നെയ്മർ ഫ്രഞ്ച് ക്ലബായ പി എസ് ജിയിൽ നിന്ന് അൽ ഹിലാലിലെത്തിയത്.

220 മില്യൺ ഡോളറിന് രണ്ട് വർഷ കരാറിലാണ് താരം അൽ ഹിലാലിലെത്തിയത്. എന്നാൽ പരിക്കുമൂലം 18 മാസങ്ങൾക്കിടയിൽ ഏഴ് മത്സരങ്ങളിൽ മാത്രമാണ് നെയ്മർ അൽ ഹിലാലിനായി കളിച്ചത്. ഇതിൽ ഒരു ​ഗോളും മൂന്ന് അസിസ്റ്റുകളും ഉൾപ്പെടുന്നു. പരിക്കിൽ നിന്ന് മോചിതനാകാൻ സമയമെടുക്കുന്നതിനാലാണ് അൽ ഹിലാൽ നെയ്മറിനെ ഒഴിവാക്കാൻ തീരുമാനിച്ചത്.

2003ൽ 11-ാം വയസിൽ സാന്റോസ് അക്കാദമിയിലാണ് നെയ്മറിന്റെ ഫുട്ബോൾ ജീവിതത്തിന് തുടക്കമാകുന്നത്. 2009ൽ 17-ാം വയസിൽ സാന്റോസിന്റെ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചു. 225 മത്സരങ്ങളിൽ നിന്നായി 136 ​ഗോളുകളാണ് സാന്റോസിനായി നെയ്മർ നേടിയത്. ഇതോടെ 2011ൽ ബ്രസീലിന്റെ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കാനും നെയ്മറിന് കഴിഞ്ഞു.

2013ലെ കോൺഫഡറേഷൻ കപ്പ്, 2016ലെ റിയോ ഒളിംപിക്സിലെ സ്വർണ മെഡൽ നേട്ടം എന്നിവയാണ് ബ്രസീലിനൊപ്പം നെയ്മറിന്റെ നേട്ടങ്ങൾ. 124 മത്സരങ്ങളിൽ നിന്നായി 77 ​ഗോളുകളും താരം നേടി. ദേശീയ ടീമിലെയും സാന്റോസിനുമൊപ്പവുമുള്ള തകർപ്പൻ പ്രകടനം 2013ലെ നെയ്മറിനെ സ്പാനിഷ് ക്ലബ് ബാഴ്സലോണയിലെത്തിച്ചു.

ലയണൽ മെസ്സി, ലൂയിസ് സുവാരസ് എന്നിവർക്കൊപ്പം നെയ്മറിന്റെയും പേര് ഉയർന്നുവന്നു. 186 മത്സരങ്ങളിൽ നിന്നായി 105 ​ഗോളുകളാണ് നെയ്മർ ബാഴ്സയിൽ നേടിയത്. 2015ലെ ചാംപ്യൻസ് ലീ​ഗ് ഉൾപ്പടെയുള്ള കിരീടനേട്ടങ്ങളും ബാഴ്സയിൽ സ്വന്തമാക്കാൻ നെയ്മറിന് കഴിഞ്ഞു. 2017ൽ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ നെയ്മറിനെ 222 മില്യൺ യൂറോയ്ക്ക് ഫ്രഞ്ച് ക്ലബ് പി എസ് ജി സ്വന്തമാക്കി. 173 മത്സരങ്ങൾ ഫ്രഞ്ച് ക്ലബിനായി നെയ്മർ കളിച്ചിട്ടുണ്ട്. 2020 മുതൽ വിടാതെ പിന്തുടരുന്ന പരിക്കാണ് ഇതിഹാസ സമാനമായ നെയ്മറിന്റെ കരിയറിന് തിരിച്ചടിയാകുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ