FIFA WORLD CUP: നെയ്മർ ജൂനിയർ പുറത്തേക്ക്; ബ്രസീൽ നിരയിൽ വൻ അഴിച്ചു പണി

ഫുട്ബോൾ ലോകകപ്പ് ആരംഭിക്കാൻ ഇനി മാസങ്ങൾ ബാക്കി നിൽക്കേ ബ്രസീൽ ടീമിൽ വൻ അഴിച്ചു പണി. ജൂൺ 11-ന് കാനഡ, മെക്സിക്കോ, അമേരിക്ക എന്നി രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ വേൾഡ് കപ്പിലേക്കുള്ള ബ്രസീൽ നിരയിൽ സൂപ്പർ താരം നെയ്മറില്ലെന്ന് റിപ്പോർട്ടുകൾ. പരിക്കിൽ നിന്ന് മുക്തനായെങ്കിലും പൂർണ്ണമായി കായികക്ഷമത വീണ്ടെടുക്കാത്തതിനാൽ താരത്തെ പുറത്തിരുത്താൻ പരിശീലകൻ തീരുമാനിച്ചു.

വ്യക്തിഗത മികവിനേക്കാൾ അൻസെലോട്ടി മുൻഗണന നൽകുന്നത് ടീം ഗെയിമിനായതിനാൽ ആ രീതി നെയ്മറിന് തിരിച്ചടിയാകും. പൂർണ്ണമായി കായികക്ഷമയുള്ളവർ മാത്രം ടീമിൽ മതിയെന്ന ഉറച്ച നിലപാടിലാണ് കോച്ച് കാർലോ അൻസലോട്ടിയും ബ്രസീൽ ഫുട്ബോൾ ഫെഡറേഷനും ഉള്ളത്. അതുകൊണ്ടുതന്നെ നെയ്മറിനെ ലോകകപ്പ് സ്വപ്നങ്ങൾക്ക് അത് വലിയ തിരിച്ചടിയാകും.

കഴിഞ്ഞ വർഷം ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ശേഷം നെയ്മറിന് തന്റെ ആ മഞ്ഞക്കുപ്പായത്തിൽ തിളങ്ങാനേ ആയിട്ടില്ല. നിലവിൽ സാന്റോസ് എഫ് സിയിൽ കളിക്കുന്ന താരത്തിന്റെ പ്രകടനം വീക്ഷിക്കുമ്പോഴും പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാക്കപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് മാനേജ്മെൻറ്റിന്റെ വിലയിരുത്തൽ.

Latest Stories

നഗരങ്ങളുടെ കേരളത്തിനായി ഭരിക്കുമ്പോൾ മറക്കപ്പെടുന്ന ജനങ്ങളുടെ കേരളം; ഗ്രാമങ്ങളെ ഉപേക്ഷിച്ച മന്ത്രിസഭ

ഹരിപ്പാട് ആർത്തവവേദനയെന്നു പറഞ്ഞ് ചികിത്സയ്‌ക്കെത്തിയ 19കാരി പ്രസവിച്ചു; കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞു

'മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാം'; ഹൈക്കോടതിയുടെ നിർണായക വിധി, ശശിധരൻ കർത്ത ഉൾപ്പെടെയുള്ള പ്രമുഖർക്ക് സമൻസ് അയക്കും

അമ്മ നേതൃത്വം ഗ്രൂപ്പുകളായി മാറി, അൻസിബ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ; പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

മുനമ്പം ഭൂമി: ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് സാങ്കേതിക നടപടി പൂര്‍ത്തിയാക്കാനെന്ന് വഖഫ് ബോര്‍ഡ്; പുതിയ സര്‍ക്കാരിന് എട്ടിന്റെ പണികൊടുക്കാന്‍ ലക്ഷ്യമിട്ടാണ് പോയപോക്കില്‍ കഴിഞ്ഞ സര്‍ക്കാരും വഖഫ് ബോര്‍ഡും ഇത് ചെയ്തതെന്ന് മുഖ്യമന്ത്രി

ജോലി വാഗ്ദാനം ചെയ്‌ത്‌ ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ലിംഗനീതി, വ്യക്തിസ്വാതന്ത്ര്യം, സാമൂഹ്യസുരക്ഷ, ആരോഗ്യപരിരക്ഷ, ഡിജിറ്റൽ ഉൾക്കൊള്ളൽ എന്നിവ കേന്ദ്രീകരിച്ച കേരളത്തിന്റെ പുതിയ വയോജന നയത്തിന്റെ ആവശ്യകത

നെന്മാറ ഇരട്ടക്കൊലപാതക കേസ്: സാക്ഷി വിസ്താരം പൂർത്തിയായി; പ്രതി ചെന്താമരയുടെ വിചാരണ ഈ മാസം 29-ന്

വി ഡി സതീശന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; നിർമല സീതാരാമനെയും കാണും