നെയ്മർ ജൂനിയർ അൽ ഹിലാൽ വിടുന്നു; സ്വന്തമാക്കുന്നത് മറ്റൊരു ക്ലബ്; സംഭവം ഇങ്ങനെ

നിലവിൽ ഏതെങ്കിലും ഫുട്ബോൾ താരത്തിന് മോശം സമയമുണ്ടെങ്കിൽ അതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ബ്രസീൽ താരമായ നെയ്മർ ജൂനിയർ. പരിക്ക് കാരണം ഒരു വർഷത്തോളമാണ് അദ്ദേഹം കളിക്കളത്തിൽ നിന്നും മാറി നിന്നത്. അതിലൂടെ കോപ്പ അമേരിക്ക അടക്കം നിരവധി ടൂർണമെന്റുകളും അദ്ദേഹത്തിന് നഷ്ട്ടമായി. പരിക്കിൽ നിന്നും മുക്തി നേടിയ ശേഷം നെയ്മർ കുറച്ച് ആഴ്ചകൾ മാത്രമേ ആയുള്ളൂ അൽ ഹിലാലിന്റെ കൂടെ ജോയിൻ ചെയ്തിട്ട്. എന്നാൽ വീണ്ടും അദ്ദേഹത്തിന് പരിക്ക് ഏറ്റു.

അടുത്ത സമ്മറിൽ നെയ്മറിന്റെ അൽ ഹിലാലുമായുള്ള കരാർ അവസാനിക്കും. അവർ താരത്തെ നിലനിർത്താൻ ശ്രമിക്കില്ല എന്ന് ഉറപ്പാണ്. ചിലപ്പോൾ ജനുവരിയോടെ നെയ്മർ ക്ലബിൽ നിന്നും പോകും എന്നും റിപ്പോട്ടുകൾ ഉണ്ട്. തന്റെ മുൻ ക്ലബ്ബായ സാൻഡോസ് എഫ്സിയിലേക്ക് പോകാൻ നെയ്മർക്ക് താല്പര്യമുണ്ട്. അദ്ദേഹത്തെ തിരികെ എത്തിക്കാൻ ശ്രമിക്കും എന്ന കാര്യം സാന്റോസിന്റെ പ്രസിഡന്റ് വ്യക്തമാക്കി.

മാഴ്സെലോ ടെയ്ക്സെയ്ര പറയുന്നത് ഇങ്ങനെ:

” നെയ്മറുടെ കോൺട്രാക്ട് റദ്ദാക്കി കഴിഞ്ഞാൽ, അദ്ദേഹം ഫ്രീയായി കഴിഞ്ഞാൽ ഞങ്ങൾ അദ്ദേഹത്തിനു വേണ്ടി ശ്രമിക്കും. താരവുമായും കുടുംബവുമായും ഞങ്ങൾക്ക് ഇപ്പോഴും കണക്ഷൻ ഉണ്ട്. താരത്തിന്റെ സ്ഥിതിഗതികൾ ഞങ്ങൾ നിരീക്ഷിക്കുന്നുമുണ്ട്”

മാഴ്സെലോ ടെയ്ക്സെയ്ര തുടർന്നു:

ഒരു മികച്ച പ്രോജക്ട് തന്നെ അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് പ്ലാൻ. പക്ഷേ ഇത് തിരക്ക് പിടിക്കേണ്ട സമയമല്ല. ഫസ്റ്റ് ഡിവിഷനിൽ കാലുറപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. കൂടാതെ സാമ്പത്തികപരമായ കാര്യങ്ങൾക്കും പ്രാധാന്യം നൽകേണ്ടതുണ്ട്. വളരെ ജാഗ്രതയോടു കൂടി നീങ്ങേണ്ട സമയമാണിത് ” മാഴ്സെലോ ടെയ്ക്സെയ്ര പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ