നെയ്മർ ജൂനിയറിന് കിട്ടിയത് വമ്പൻ പണി; ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് പുറത്ത്

ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള താരമാണ് നെയ്മർ ജൂനിയർ. ക്ലബ് ലെവലിൽ അദ്ദേഹം അൽ ഹിലാലിൽ നിന്ന് ഇറങ്ങി ഇപ്പോൾ തന്റെ ആദ്യ ക്ലബായ സാന്റോസിലാണ് കളിക്കുന്നത്.

ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മത്സരമാണ് അര്ജന്റീന ബ്രസീൽ പോരാട്ടം. വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കൊളംബിയക്കെതിരെയും, അര്ജന്റീനയ്‌ക്കെതിരെയുമുള്ള മത്സരങ്ങളിൽ നിന്ന് ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയർ പരിക്ക് മൂലം പുറത്തായി. നാളുകൾക്ക് ശേഷം ലയണൽ മെസിയും, നെയ്മർ ജൂനിയറും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.

എന്നാൽ പരിക്ക് കാരണം താരത്തിനെ ടീമിൽ നിന്ന് ഒഴിവാക്കി പകരം റയൽ മാഡ്രിഡിൽ ഉള്ള എൻഡറിക്കിനെ തിരഞ്ഞെടുത്തു. നാളുകൾ ഏറെയായി പരിക്കിന്റെ പിടിയിലായിരുന്ന താരം സൗദി ക്ലബായ അൽ ഹിലാലിൽ നിന്ന് ഇറങ്ങി തന്റെ പഴയ ക്ലബായ സാന്റോസിലേക്ക് ജനുവരിയിലാണ് ട്രാൻസ്ഫർ വാങ്ങി വന്നത്. ക്ലബിലും മികച്ച പ്രകടനമാണ് നെയ്മർ നടത്തിയിരുന്നത്. താരത്തിന്റെ മെഡിക്കൽ അപ്ഡേഷന് ഉടൻ തന്നെ ലഭിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ