പി.എസ്.ജിയുടെ മൂന്ന് സൂപ്പര്‍ താരങ്ങള്‍ക്ക് കോവിഡ്

ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ താരങ്ങളായ നെയ്മര്‍, എയ്ഞ്ചല്‍ ഡി മരിയ, ലിയാന്‍ഡ്രൊ പെരഡസ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരങ്ങളുടെ പേര് വെളിപ്പെടുത്താതെ ക്ലബ്ബ് തന്നെയാണ് മൂന്നു താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായതായി ട്വീറ്റ് ചെയ്തത്. പിന്നാലെ ഫ്രഞ്ച് മാധ്യമങ്ങളാണ് താരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയത്.

സ്പാനിഷ് ദ്വീപായ ഇബിസയില്‍ അവധിയാഘോഷത്തിന് പോയി തിരിച്ചെത്തിയതിനു പിന്നാലെയാണ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക്കിനോട് പി.എസ്.ജി തോറ്റതിനു പിന്നാലെയാണ് നെയ്മര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇബിസ ദ്വീപിലേക്ക് അവധിയാഘോഷത്തിന് പോയത്. താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായതോടെ ടീമിലെ എല്ലാ താരങ്ങളും ക്വാറന്റൈനില്‍ പ്രവേശിക്കും.

Report: Neymar among positive COVID-19 tests at PSG

കോവിഡ് സ്ഥിരീകരിച്ച താരങ്ങള്‍ക്ക് ഈ മാസം പത്തിന് ആര്‍സി ലെന്‍സിനെതിരെ നടക്കുന്ന ലീഗ് വണ്ണിലെ പിഎസ്ജിയുടെ പ്രഥമ മത്സരവും മാഴ്‌സെയ്ക്കെതിരായ സെപ്റ്റംബര്‍ 13ലെ മത്സരവും സൂപ്പര്‍താരത്തിന് നഷ്ടമാകും. പാരീസിലെ സ്വവസതിയിലാണ് നെയ്മര്‍ 14 ദിവസത്തെ ഐസലേഷനില്‍ കഴിയുന്നത്.

പി.എസ്.ജി താരങ്ങളുടെ കോവിഡ് ബാധ സൂചനകള്‍ പുറത്തുവന്നതിനാല്‍ കഴിഞ്ഞ മാസം 29ന് നടക്കേണ്ട മത്സരം ഈ മാസം 10ലേക്ക് മാറ്റിവെച്ചിരുന്നു. എന്നാല്‍ രോഗം സ്ഥീരീകരിച്ചതോടെ ഇതും മാറ്റിവെക്കേണ്ട അവസ്ഥയാണുള്ളത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍