റയലിനെതിരായുള്ള പോരാട്ടത്തിനായി കാത്തിരിക്കുന്നുവെന്ന് നെയ്മര്‍

ഫുട്‌ബോള്‍ ലോകം ആ പോരാട്ടത്തിനായി കാത്തിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ഭീമന്‍മാരായ പി.എസ് ജിയും സ്പാനിഷ് വമ്പന്‍മാരായ റയല്‍മാഡ്രിഡും ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ മാത്രമല്ല ആകാംക്ഷയുടെ മുള്‍മുനയില്‍ . റയലുമായുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് എന്നാണ് ബ്രസീലിന്റെ സൂപ്പര്‍സ്റ്റാര്‍ നെയ്മര്‍ പറയുന്നത്.

ഫെബ്രുവരി 14ന് സ്പാനിഷ് തലസ്ഥാനത്ത് നടക്കുന്ന നടക്കുന്ന മത്സരത്തിനായി താന്‍ അക്ഷമനായി കാത്തിരിക്കുകയാണ് എന്നാണ് നെയ്മര്‍ പറഞ്ഞത്. ആ കളിക്കായി കാത്തിരിക്കുകയാണ്. ഞങ്ങള്‍ റയലിനെതിരെയുള്ള കളിക്കായി ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. റയലുമായുള്ള പോരാട്ടം കനത്തതായിരിക്കും. ഇത്തരമൊരു പോരാട്ടമാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. റയലിലെ ഓരോ കളിക്കാരേയും ഞങ്ങള്‍ ബഹുമാനിക്കുന്നു. ജയിക്കാനായതെല്ലാം ഞങ്ങള്‍ കളിക്കളത്തില്‍ ചെയ്തിരിക്കും നെയ്മര്‍ വ്യക്തമാക്കി.

ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ലീഗ് വണ്ണില്‍ ഇതുവരെ 18 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ലീഗില്‍ ഒന്നാം സ്ഥാനത്താണ് ടീം. കരിയറിലെ 350-ാം ഗോള്‍ കഴിഞ്ഞ മത്സരത്തിലൂടെ താരത്തിന് സ്വന്തമാക്കാനും കഴിഞ്ഞിരുന്നു.

Latest Stories

58-ാം വയസിൽ മൂന്നാം ബഹിരാകാശ യാത്രയ്ക്ക് തയാറെടുത്ത് സുനിത വില്യംസ്

ഇസ്രയേലിനെതിരെ ക്യാമ്പസില്‍ ടെന്റ് കെട്ടി പ്രതിഷേധിച്ചു; ഇന്ത്യന്‍ വംശജയെയും പാക്കിസ്ഥാന്‍ സ്വദേശിയെയും അറസ്റ്റ് ചെയ്ത് അമേരിക്ക; ഇരുവരെയും പുറത്താക്കി

കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കൊടുക്കരുത്, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല, മാമോദീസയുടെ വിചിത്രനിയമങ്ങള്‍; കുറിപ്പുമായി സാന്ദ്ര തോമസ്, ചര്‍ച്ചയാകുന്നു

സഞ്ജുവും പന്തും എന്റെ പ്രിയ താരങ്ങളാണ്, എന്നാൽ ലോകകപ്പ് ടീമിൽ അവൻ മതി; ആ ചെറുക്കനാണ് അതിന് അർഹത: സൗരവ് ഗാംഗുലി

തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ല..; അശ്വന്ത് കോക്കിന്റെ പരിഹാസത്തിന് മറുപടിയുമായി 'തങ്കമണി' ആര്‍ട്ട് ഡയറക്ടര്‍

'കാർ വായുവിലേക്ക് ഉയർന്നത് 20 അടി, ശേഷം മരത്തിന് മുകളിലേക്ക്'; യുഎസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു

ഈ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ജ്യോതിക പറഞ്ഞു, എന്നാല്‍ സൂര്യ അത് സമ്മതിച്ചില്ല..; വെളിപ്പെടുത്തി സംവിധായകന്‍

കേരളത്തില്‍ 71.16 ശതമാനം പോളിങ്: മുന്നില്‍ വടകര, കുറവ് കോട്ടയം; അവസാന കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

IPL 2024: വിജയാഘോഷം അവസാനിക്കും മുമ്പ് പഞ്ചാബ് കിംഗ്സിസിനൊരു നിരാശ വാര്‍ത്ത, സൂപ്പര്‍ താരം ടൂര്‍ണമെന്‍റ് പാതിവഴിയില്‍ മതിയാക്കി ഇന്ത്യ വിട്ടു

ധോണിയുടെ തൊപ്പിയിൽ അത് കണ്ടതിന് ശേഷം എനിക്കും ആ ആഗ്രഹം ഉണ്ടായി, കെഎൽ രാഹുൽ പറയുന്നത് ഇങ്ങനെ