ബാഴ്‌സലോണയ്ക്ക് പുതിയ കോച്ച്; വരുന്നത് ഇതിഹാസ താരം

ഇതിഹാസ താരം സാവി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ പുതിയ കോച്ചാകും. ബാഴ്‌സയുടെ പരിശീലക ചുമതലയേല്‍ക്കാന്‍ സാവി സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ബാഴ്‌സ മാനേജ്‌മെന്റ് സ്ഥിരീകരിച്ചില്ല. എങ്കിലും ഖത്തര്‍ ക്ലബ്ബ് അല്‍സാദില്‍ നിന്ന് സാവിയെ വിട്ടുകിട്ടാന്‍ ബാഴ്‌സ അധികൃതര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

യൂറോപ്യന്‍ ഫുട്‌ബോളിലെ കരുത്തരായ ബാഴ്‌സലോണയുടെ സമീപകാല പ്രകടനങ്ങളാണ് കോച്ച് റൊണാള്‍ഡ് കൂമാന്റെ പദവി നഷ്ടപ്പെടുത്തിയത്. ലാ ലിഗയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പോലും ഇടംപിടിക്കാന്‍ ബാഴ്‌സയ്ക്കായിട്ടില്ല. റയൊ വയ്യെക്കാനൊയേടേറ്റ തോല്‍വിയോടെ കൂമാന്‍ പുറത്താക്കപ്പെട്ടു.

ബാഴ്‌സലോണ ബി ടീമിന്റെ കോച്ചായ സെര്‍ജി ബര്‍ജ്വാനെ സീനിയര്‍ ടീമിന്റെ താത്കാലിക ചുമതയേല്‍പ്പിച്ചിട്ടുണ്ട്. 1998-2015 കാലയളവില്‍ ബാഴ്‌സക്കായി 767 മത്സരങ്ങള്‍ കളിച്ച സാവി ക്ലബ്ബിന്റെ മിഡ്ഫീല്‍ഡിലെ നെടുംതൂണായിരുന്നു. അല്‍ സാദിനായി നാലു സീസണില്‍ ബൂട്ട് കെട്ടിയശേഷമാണ് കോച്ചിന്റെ റോള്‍ സ്വീകരിച്ചത്.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്