എഫ്‌സി ഗോവയെ ഞെട്ടിച്ച് വീണ്ടും സിറ്റി ഗ്രൂപ്പ്, മൂന്നാമത്തെ സൂപ്പര്‍ താരത്തേയും റാഞ്ചി

എഫ്‌സി ഗോവയുടെ സെനഗല്‍ സൂപ്പര്‍ താരം മുര്‍ത്തദ്ദ ഫാളിനെ മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സി റാഞ്ചിയതായി റിപ്പോര്‍ട്ട്. ഫാളുമായുളള കരാര്‍ നീട്ടാന്‍ എഫ്‌സി ഗോവ ഒരുങ്ങുന്നതിനിടെയാണ് ഇടിത്തീ പോലെ ഈ പ്രതിരോധ താരം ക്ലബ് വിട്ടേയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇതോടെ എഫ്‌സി ഗോവയില്‍ നിന്നും മുംബൈ സിറ്റി റാഞ്ചുന്ന മൂന്നാമത്തെ താരമായി മാറും മുര്‍തദ്ദ ഫാള്‍.

നേരത്തെ എഫ്‌സി ഗോവ നായകന്‍ മന്ദാര്‍ റാവു ദേശായിയേയും സൂപ്പര്‍ മിഡ്ഫീല്‍ഡല്‍ അഹമ്മദ് ജുഹറുവിനേയും മുംബൈ സിറ്റി എഫ്‌സി ടീമിലെത്തിച്ചിരുന്നു.

കഴിഞ്ഞ രണ്ട് സീസണുകളിലായി ഗാര്‍സ് ടീമിന്റെ പ്രതിരോധത്തിലെ കുന്തമുനയായിരുന്നു മുര്‍തദ്ദ ഫാല്‍. നാല്‍പത് മത്സരം എഫ്‌സി ഗോവയ്ക്കായി ഇതിനോടകം കളിച്ച ഫാള്‍ ഒന്‍പത് ഗോളും നേടിയിരുന്നു. മാത്രമല്ല പ്രതിരോധ നിരയില്‍ വന്‍മതില്‍ കെട്ടിയ ഫാല്‍ 385 ക്ലിയറന്‍സും 111 ടാക്കിള്‍സും 47 ബ്ലോക്കുമാണ് എഫ്‌സി ഗോവയ്ക്കായി ഇതിനോടകം നടത്തിയത്.

കൂടാതെ 88.35 ശതമാനം അക്യുറസിയില്‍ 1837 പാസുകളാണ ഈ സെനഗല്‍ താരം 40 മത്സരത്തില്‍ നിന്നായി എഫ്‌സി ഗോവ താരങ്ങള്‍ കൈമാറിയത്. സെനഗല്‍ ദേശീയ ടീമിനായി മൂന്ന് മത്സരം കളിച്ചിട്ടുളള താരം വിവിധ മൊറോക്കന്‍ ക്ലബുകളിലും അറേബ്യന്‍ ക്ലബുകളിലും ബൂട്ടണിഞ്ഞിട്ടുണ്ട്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...