ഒടുവിൽ അതും..., ‘മെസി കേരളത്തിലേക്കില്ല ‘; സ്ഥിരീകരിച്ച് കായികമന്ത്രി

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് കായികവകുപ്പ് മന്ത്രി വി അബ്ദുറെഹ്മാൻ. താരത്തിന് ഒക്ടോബറിൽ വരാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു. ഒക്ടോബറിൽ വരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ സ്പോൺസർ ആണ് പറഞ്ഞത് എന്നാൽ വരേണ്ടെന്ന്. കേരളം ഈ കരാറിൽ വിട്ടവീഴ്ച ചെയ്തിട്ടില്ലെന്നും മന്ത്രി ട്വന്റി ഫോറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മെസി വരാനുള്ള സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചു. ഡിസംബറിൽ മെസി ഇന്ത്യയിലെത്തുമെങ്കിലും ഷെഡ്യൂളിൽ കേരളം ഇടം പിടിച്ചിട്ടില്ല. ഡിസംബർ 11 മുതൽ 15 വരെയാണ് മെസിയുടെയും ടീമിന്റെയും ഇന്ത്യ സന്ദർശനം. കൊൽക്കത്ത, മുംബൈ, ഡൽഹി, അഹമ്മ​ദാബാദ് എന്നി ന​​ഗരങ്ങളിൽ മെസിയും സംഘവും എത്തും.

കൊൽക്കത്തയിൽ എത്തുന്ന ടീം ഇന്ത്യൻ ടീമുമായി സൗഹൃദ മത്സരം നടത്തുമെന്നും സൂചനയുണ്ട്. പിന്നീട് വാങ്കഡെയിലും ഒരു ക്രിക്കറ്റ് മത്സരം കളിക്കാൻ അനുവദിക്കാനും പദ്ധതിയുണ്ട്. റിപ്പോർട്ട് ശരിയെങ്കിൽ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വിരാട് കോഹ്‌ലിക്കും എം.എസ്. ധോണിക്കുമെതിരെ മെസ്സി പാഡണിയും. ഏഴുപേരടങ്ങുന്ന ടീമുകൾ പരസ്പരം ഏറ്റുമുട്ടും. രോഹിത് ശർമയും സചിൻ തെൻഡുൽറും ഉൾപ്പെടെയുള്ളവരും അന്നേദിവസം വാംഖഡെയിൽ എത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

2011നു ശേഷം ആദ്യമായാണ് മെസ്സി ഇന്ത്യയിലേക്ക് വരുന്നത്. 14 വർഷം മുമ്പ് കൊൽക്കത്തിയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അർജന്‍റീന സൗഹൃദ മത്സരം കളിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ