മെസിയ്ക്ക് ചരിത്ര നേട്ടം; പെലെയുടെ റെക്കോഡ് മറികടന്നു

ഒരു ക്ലബിനുവേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി ബാര്‍സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസി. ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡ് മറികടന്നാണ് മെസി ഈ റെക്കോഡ് സ്വന്തം പേരിലാക്കിയത്.

ലാ ലിഗയില്‍ വയ്യാഡോയിഡിനെതിരേ ഗോള്‍ നേടിയതോടെയാണ് മെസി ഈ നേട്ടത്തിലെത്തിയത്. ഇതോടെ ബാര്‍സലോണയ്ക്കായി മെസിയുടെ ഗോള്‍ നേട്ടം 644 ആയി. 749 മത്സരങ്ങളില്‍ നിന്നാണ് മെസി ഇത്രയും ഗോളുകള്‍ നേടിയത്.

ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനു വേണ്ടി 1956-74 കാലഘട്ടത്തില്‍ പെലെ 643 ഗോളുകളാണ് നേടിയത്. എന്നാല്‍ ഈ നേട്ടത്തിലെത്താന്‍ 665 മത്സരങ്ങള്‍ മാത്രമാണ് പെലെയ്ക്ക് വേണ്ടി വന്നത്. പെലെ ഇത്രയും ഗോളുകള്‍ കണ്ടെത്താന്‍ 19 സീസണുകളെടുത്തപ്പോള്‍ മെസിയ്ക്ക് 17 സീസണുകളേ എടുത്തുള്ളു.

“ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഏതെങ്കിലും റെക്കോഡ് തിരുത്താന്‍ കഴിയുമെന്നു ഞാന്‍ ചിന്തിച്ചിരുന്നില്ല. പ്രത്യേകിച്ചും പെലെയുടെ ഈ റെക്കോഡ്. ഇത്രയും വര്‍ഷങ്ങള്‍ തന്നെ സഹായിച്ച ടീമംഗങ്ങള്‍, കുടുംബം, സുഹൃത്തുക്കള്‍ തുടങ്ങി ഓരേ ദിവസവും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി” മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Latest Stories

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ