മെസി ഇപ്പോൾ കാണിക്കുന്ന പ്രവൃത്തി മോശം, അവനോടുള്ള ബഹുമാനം കുറഞ്ഞ് തുടങ്ങുന്നു; താരം ചെയ്ത മോശം പ്രവൃത്തി ഇങ്ങനെ; കുറ്റപ്പെടുത്തി നാസർ അൽ-ഖെലൈഫി

കഴിഞ്ഞ വേനൽക്കാലത്ത് ക്ലബ്ബ് വിട്ടതിന് ശേഷം ലയണൽ മെസ്സി ക്ലബ്ബിനോട് “ബഹുമാനം” കാണിച്ചില്ലെന്ന് പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) പ്രസിഡന്റ് നാസർ അൽ-ഖെലൈഫി വിമർശിച്ചു. പി‌എസ്‌ജിയിൽ ഉള്ള തന്റെ കാലത്ത് 75 മത്സരങ്ങളിൽ നിന്ന് 67 ഗോൾ നേടി മികച്ചുനിന്നു മെസി ശേഷം ലീഗ് 1 ക്ലബ് വിടുകയും പിന്നീട് ക്ലബ്ബിൽ തനിക്കുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് പറയുകയും ചെയ്‌തു.

ചൊവ്വാഴ്ച ആർ‌എം‌സി സ്‌പോർട്ടിന് നൽകിയ അഭിമുഖത്തിൽ മെസ്സിയുടെ വിമർശനത്തോട് അൽ-ഖെലൈഫി പ്രതികരിച്ചു, “ഞങ്ങൾ അവിടെ ആയിരിക്കുമ്പോൾ സംസാരിക്കും, ഞങ്ങൾ പോകുമ്പോഴല്ല. എനിക്ക് അദ്ദേഹത്തോട് [മെസി ] വലിയ ബഹുമാനമുണ്ട്, എന്നാൽ [അദ്ദേഹം പോയതിന്] ശേഷം പാരീസ് സെന്റ് ജെർമെയ്‌നിനെക്കുറിച്ച് മോശമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് നല്ലതല്ല. അത് ബഹുമാനമല്ല […] അവൻ ഒരു മോശം ആളല്ല, പക്ഷേ എനിക്ക് ഇപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തി ഇഷ്ടമല്ല. ഇത് അദ്ദേഹത്തിന് മാത്രമല്ല, എല്ലാവർക്കും വേണ്ടിയുള്ളതാണ്. ”

പി‌എസ്‌ജിയിൽ നിന്നുള്ള വിടവാങ്ങലിന് ശേഷം, മെസ്സി എം‌എൽ‌എസ് ടീമായ ഇന്റർ മിയാമിയിൽ ചേരുകയും ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി ആയി 2023 ലെ ലീഗ്സ് കപ്പ് നേടാൻ അവരെ സഹായിക്കുകയും ചെയ്തു. നിലവിൽ ഓഫ് സീസൺ ഇടവേളയിൽ, ഫെബ്രുവരി 1 ന് റിയാദിൽ നടക്കുന്ന ഒരു സൗഹൃദ മത്സരത്തിൽ മെസി തന്റെ ഏറ്റവും വലിയ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിനെ നേരിടാൻ ഒരുങ്ങുകയാണ്.

അതേസമയം, മെസിയുടെ മുൻ സ്‌ട്രൈക്കിങ് പങ്കാളിയായ കൈലിയൻ എംബാപ്പെ പിഎസ്‌ജി വിട്ടേക്കുമെന്ന് ഊഹാപോഹങ്ങൾ നിലവിലുണ്ട്. റയലിലേക്ക് ചേക്കേറാനാണ് താരത്തിന് താത്പര്യമെന്നും മനസിലാക്കാം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ