എന്താണ് സൗഹൃദം?; മെസ്സി പറയുന്നത് ഇതാണ്; 'റൊണാള്‍ഡോയുമായി അത് പ്രതീക്ഷിക്കേണ്ട'

റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവും മൈതാനത്ത് കടുത്ത വൈരിയുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ സുഹൃത്താകുമെന്ന് കരുതുന്നില്ലെന്ന് ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി. കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിച്ച് കെട്ടിപ്പടുക്കുന്നതാണ് സൗഹൃദം. അതിലൂടെ പരസ്പരം മനസിലാക്കിയാണ് നല്ല സൗഹൃദങ്ങള്‍ നമ്മള്‍ കണ്ടെത്തുന്നത്. എന്നാല്‍ റൊണാള്‍ഡോയുമായി അത്തരത്തിലുള്ളൊരു സന്ദര്‍ഭം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. നാലാം യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ ശേഷം സ്പാനിഷ് മാധ്യമം മാര്‍ക്കയുടെ റൊണാള്‍ഡോയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മെസ്സി.

റൊണാള്‍ഡോയും താനും കൂടുതല്‍ സമയം ഇതുവരെ ഒരുമിച്ചു ചെലവഴിച്ചിട്ടില്ല. ഏതെങ്കിലും പുരസ്‌ക്കാര വേദിയിലായിരിക്കും ഞങ്ങള്‍ ഒരുപക്ഷെ കൂടുതല്‍ സമയം ഒരുമിച്ചുണ്ടായിട്ടുള്ളത്. അതല്ലാതൊരു സൗഹൃദം റൊണാള്‍ഡോയുമായി തനിക്കില്ല. ഇനി ഭാവിയില്‍ അതുണ്ടാകുമെന്ന് കരുതുന്നുമില്ല. മെസ്സി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോക ഫുട്‌ബോളര്‍ പട്ടത്തിനുള്ള മത്സരത്തില്‍ ഇരു താരങ്ങള്‍ മാത്രമാണല്ലോ മുമ്പില്‍ എന്ന ചോദ്യത്തിന് ഇനിയുള്ള കാലം അങ്ങനെയായിരിക്കില്ലെന്ന് വ്യക്തമാക്കിയ മെസ്സി ഇനി പുരസ്‌ക്കാരം നേടാന്‍ നെയ്മര്‍, എംബപ്പെ, സുവാരസ് തുടങ്ങിയ താരങ്ങളോട് മത്സരിക്കേണ്ടി വരുമെന്നും വ്യക്തമാക്കി.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍