14 മിനിറ്റിനിടെ നാല് ഗോള്‍; സ്പാനിഷ് കിംഗ്സ് കപ്പ് ബാഴ്സയ്ക്ക്

ബാഴ്സലോണയ്ക്ക് സ്പാനിഷ് കിംഗ്‌സ് കപ്പ് കിരീടം. അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ബാഴ്സയുടെ കിരീടധാരണം. മത്സരത്തില്‍ ലയണല്‍ മെസി ഇരട്ട ഗോളുകള്‍ നേടി.

കളിയുടെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. 14 മിനിറ്റിനിടെയാണ് ബാഴ്‌സ് നാല് ഗോളുകള്‍ അടിച്ചത്. അറുപതാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മാനാണ് ആദ്യ ഗോള്‍ നേടിയത്. 63-ാം മിനിറ്റില്‍ ഡിജോംഗ് ലീഡ് ഉയര്‍ത്തി. ശേഷം 68, 72 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോള്‍ നേട്ടം.

കോപ ഡെല്‍ റേ ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും മത്സരത്തിലൂടെ മെസി സ്വന്തമാക്കി. 10 കോപ ഡെല്‍ റേ ഫൈനലുകളിലാണ് മെസ്സി വലകുലുക്കിയത്. സീസണിലെ മെസിയുടെ ഗോള്‍സമ്പാദ്യം 30 കടന്നു. തുടര്‍ച്ചയായി 13 സീസണുകളില്‍ 30ലധികം ഗോളുകള്‍ നേടുന്ന താരമായി മെസി മാറി. ബാഴ്സ കുപ്പായത്തിലെ മെസിയുടെ 35ാം ട്രോഫിയാണ് ഇത്.

കോപ്പ ഡെല്‍ റേയിലെ ജയത്തിന് പിന്നാലെ ലാ ലീഗ കിരീടവും പിടിക്കാനായാല്‍ മെസിയെ ബാഴ്സയില്‍ തന്നെ നിര്‍ത്താന്‍ സാധിച്ചേക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. നിലവില്‍ ലാ ലീഗ പോയിന്റ് ടേബിളില്‍ റയലിനും അത്ലറ്റിക്കോയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് ബാഴ്സ. എന്നാല്‍ ഡിസംബര്‍ 5ന് ശേഷം ബാഴ്സ ലാ ലീഗയില്‍ തോല്‍വി അറിഞ്ഞിട്ടില്ല.

Latest Stories

കീര്‍ത്തിയുടെ കൈയ്യിലുള്ളത് സ്‌ക്രീന്‍ പൊട്ടിയ മൊബൈലോ? ഡാന്‍സ് ക്ലബ്ബിലെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു!

സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ചില്ല; കെഎസ്ആര്‍ടിസിയിലെ പരിശോധന ഫലം നാണംകെടുത്തിയെന്ന് കെബി ഗണേഷ്‌കുമാര്‍

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരം പുറത്ത്

കൊച്ചി കോർപ്പറേഷൻ ഓഫീസിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി, ചൂടിൽ വലഞ്ഞ് ജീവനക്കാർ

ഹോളിവുഡിലൊക്കെ ക്യാരക്ടറിന് ചേരുന്ന ഒരാളെയാണ് സിനിമയിൽ കാസ്റ്റ് ചെയ്യുക: ഭാവന

ടി20 ലോകകപ്പ് 2024: ജയ് ഷായും അഗാര്‍ക്കറും അഹമ്മദാബാദില്‍, നിര്‍ണായക യോഗം തുടങ്ങി

ഞാന്‍ ഇരയല്ല, അഖിലേട്ടന്റെ വീഡിയോക്ക് കമന്റ് ചെയ്‌തെന്നേയുള്ളൂ, ഒരു വര്‍ഷമായി ഈ ആക്രമണം നേരിടുകയാണ്: മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി സെറീന

'വൈദ്യുതി ചാര്‍ജും വാഹനങ്ങളുടെ ഇന്ധന ചെലവും പൂജ്യമാക്കും'; മൂന്നാമതും അധികാരത്തിലെത്തിയാലുള്ള പ്രധാനലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ ഫലം അടുത്തയാഴ്ച; തീയതികൾ പ്രഖ്യാപിച്ചു

IPL 2024: ചെന്നൈക്കും മുംബൈക്കും ബാംഗ്ലൂരിനും മാത്രമല്ല, എല്ലാ ടീമുകൾക്കും കിട്ടാൻ പോകുന്നത് വമ്പൻ പണി; സംഭവം ഇങ്ങനെ