എന്നെ ഡ്രിബിൾ ചെയ്ത് പോകാനുള്ള കരുത്ത് മെസിക്കില്ല, അവനെ ഞാൻ തോൽപ്പിക്കും; ലോകത്തിലെ ഏറ്റവും മിടുക്കനായ താരം പെലെയാണ്

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണ് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ചിറക് അത് മെസി ആണെങ്കിൽ ചിറക് അത് റൊണാൾഡോയാണ്. ഇരുവരെയും ഇഷ്ടം ആണെങ്കിലും ചിലർക്ക് മറഡോണ ആണ് ഗോട്ട് എങ്കിൽ ചിലർക്ക് അത് പെലെയാണ്. ലോകകപ്പ് കൂടി നേടിയതോടെ മെസിയാണ് ഗോട്ട് എന്ന് പറയുന്നവരുടെ എണ്ണം കന്യമായി കൂടിയിട്ടുണ്ട് എന്ന് തന്നെ പറയാം.

റെയ്നാൾഡോ മെർലോ എന്ന മുൻ അര്ജന്റീന താരം മെസിയുമായി ബന്ധപ്പെട്ട ഒരു അഭിപ്രായം പറഞ്ഞിരിക്കുകയാണ്. അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റിനു വേണ്ടി 500 മത്സരങ്ങൾക്ക് അപ്പുറം കളിച്ച് ക്ലബ്ബിന്റെ ഇതിഹാസമായ താരമാണ് അദ്ദേഹം. അർജന്റീനയുടെ അണ്ടർ 17,അണ്ടർ 20 ടീമുകളെ ഇദ്ദേഹം പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മിഡ്ഫീൽഡർ ആയി കരിയർ മുഴുവൻ കളിച്ച താരം പറയുന്നത് മെസിക്ക് തന്നെ ജയിക്കാൻ കഴിയിൽ എന്നാണ്.

” ലയണൽ മെസ്സി എന്റെ കാലഘട്ടത്തിലാണ് കളിച്ചിരുന്നുവെങ്കിൽ എന്നെ ഡ്രിബിൾ ചെയ്തുകൊണ്ട് മറികടന്ന് പോകാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അദ്ദേഹത്തെ ഞാൻ തടയുക തന്നെ ചെയ്യും. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം പെലെയാണ്. അതിനുശേഷം ആണ് മറഡോണയും മെസ്സിയും വരിക ” മുൻ താരം പറഞ്ഞു

ബ്രസീലിനായി 1958, 1962, 1970 വർഷങ്ങളിൽ ലോകകപ്പ് നേടിയ താരമാണ് പെലെ. മൂന്ന് ലോകകിരീടങ്ങൾ നേടിയ ഏക താരം കൂടിയാണ് പെലെ. ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് നൂറ്റാണ്ടിലെ ലോക കളിക്കാരനായി പെലെയെ തെരഞ്ഞെടുത്തിരുന്നു.

കൂടാതെ ഫിഫ പ്ലെയർ ഓഫ് ദി സെഞ്ച്വറി നേടിയ രണ്ട് ജേതാക്കളിൽ ഒരാളെന്ന നേട്ടത്തിനും പെലെ അർഹനായിരുന്നു. സൗഹൃദ മത്സരങ്ങൾ ഉൾപ്പെടെ 1,363 കളികളിൽ നിന്ന് 1,281 ഗോളുകൾ നേടിയതിന് ഗിന്നസ് വേൾഡ് റെക്കോർഡും പെലെ നേടി.

Latest Stories

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു