ക്രിസ്റ്റ്യാനോയെ മറികടക്കാനാവാതെ മെസി, ക്ലബ് ലോകകപ്പിലെ ആ റെക്കോഡ് ഇപ്പോഴും റൊണാൾഡോയുടെ പേരിൽ‌

ക്ലബ് ലോകകപ്പിൽ പിഎസ്ജിയോട് നാല് ​ഗോളിന്റെ തോൽ‌വി വഴങ്ങിയാണ് ഇന്റർ മയാമി ടൂർണമെന്റിൽ‌ നിന്നും പുറത്തായത്. ആദ്യ പകുതിയിൽ തന്നെ നാല് ​ഗോളുകൾ വഴങ്ങിയ മയാമി ടീമിന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. കളിയിലുടനീളം പിഎസ്ജി ടീമിന്റെ ആധിപത്യമായിരുന്നു കണ്ടത്. ഇന്റർ മയാമിയുടെ ​ഗോൾ പോസ്റ്റിലേക്ക് നിരന്തരം പിഎസ്ജി താരങ്ങൾ നീക്കങ്ങൾ നടത്തി. രണ്ടാം പകുതിയിൽ മെസിയും സുവാരസും തിരിച്ചടിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം പിഎസ്ജി താരങ്ങൾ തടയുകയായിരുന്നു.

രണ്ടാം പകുതിയിൽ ലഭിച്ച ഒരു പ്രീകിക്ക് മെസിക്ക് ലക്ഷ്യം കാണാനാവാതെ പോയി. ഇതോടെ ക്ലബ് ലോകകപ്പ് ചരിത്രത്തിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുള്ള ഒരു റെക്കോഡ് മെസിക്ക് മറികടക്കാനായില്ല. ക്ലബ്ബ് ലോകകപ്പ് പുതിയ എഡിഷനിൽ പന്ത് തട്ടുന്നില്ലെങ്കിലും ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരൻ ഇപ്പോഴും ക്രിസ്റ്റ്യാനോ തന്നെയാണ്.

ഏഴ് ​ഗോളുകളാണ് സൂപ്പർ താരത്തിന്റെ പേരിലുളളത്. ആറ് ഗോളുകളുമായി നാല് താരങ്ങളാണ് റൊണാൾ‍ഡോയ്ക്ക് തൊട്ടുപിന്നിലായുളളത്. മെസ്സി, കരീം ബെൻസേമ, ഗാരെത് ബെയിൽ, ലൂയിസ് സുവാരസ് എന്നിവരാണ് ആറു ഗോളുകളുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. ക്ലബ് ലോകകപ്പ് ചരിത്രത്തിൽ അഞ്ച് ഗോളുകൾ ബാഴ്‌സലോണയ്ക്കായും ഒരു ഗോൾ ഇന്റർ മയാമി ജേഴ്‌സിയിലുമാണ് മെസി നേടിയത്. ഇത്തവണ എഫ്സി പോർട്ടോയ്ക്കെതിരെ മാത്രമാണ് മെസി ​ഗോൾ നേടിയത്. സൂപ്പർതാരം നേടിയ മനോഹര ഫ്രീകിക്ക് ​ഗോൾ വാർത്തകളിൽ നിറഞ്ഞിരുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു