മെസിക്ക് മാറി നിൽക്കാം, എൽ ക്ലാസിക്കോയിലെ രാജാവ് അവനാണ്; മെസിയെ ട്രോളി സൂപ്പർ താരത്തെ പുകഴ്ത്തി റയൽ ആരാധകർ

ഏറെ നാളത്തെ ഇടവേളക്ക് ശേഷം റയൽ മാഡ്രിഡ് ആ ഭാരമിറക്കി വെച്ചു, അതും നല്ല സ്റ്റൈൽ ആയിട്ട് തന്നെ. എല്‍ ക്ലാസിക്കോയില്‍ കുറെ മത്സരങ്ങളുടെ ഇടവേളക്ക് ശേഷമാണ് ടീം ബാഴ്‌സലോണയെ തകര്‍ത്ത്. ആദ്യ പാദം തോറ്റതിന് ശേഷം രണ്ടാംപാദ സെമിയില്‍ എതിരില്ലാത്ത നാല് ഗോള്‍ ജയത്തോടെ റയല്‍, കോപ്പ ഡെല്‍ റേയുടെ ഫൈനലില്‍ കടന്നു. കരിം ബെൻസമായുടെ ഹാട്രിക്കും വിനീഷ്യസ് ജൂനിയർ നേടിയ ഗോളുമാണ് ജയം ഒരുക്കിയത്.

ബാഴ്സയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം മെസിയുടെ തിരിച്ചുവരവ് ആഗ്രഹിച്ച് അവർ നടത്തിയ ചാന്റുകളാണ്. ഈ സീസണിൽ പി.എസ്.ജിയിൽ കരാർ അവസാനിക്കുന്ന മെസി തിരികെ ബാഴ്സയിൽ എത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.

ബാഴ്‌സലോണയ്‌ക്കൊപ്പം 16 സീസണുകളിൽ എൽ ക്ലാസിക്കോയിൽ മെസി തന്റെ ആധിപത്യം സ്ഥാപിച്ചു, 26 ഗോളുകളും 14 അസിസ്റ്റുകളും താരം നേടി. എന്നിരുന്നാലും, റയൽ ആരധകർ പറയുന്നത് അനുസരിച്ച് എൽ ക്ലാസിക്കോയിൽ മെസിയെ കടത്തിവെട്ടി വിനീഷ്യസ് രാജാവ് ആകുമെന്നാണ്. ഈ പ്രായത്തിൽ തന്നെ താരം മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടി കഴിഞ്ഞു. ഒരു ആരാധകൻ പറയുന്നത് ഇങ്ങനെ

“വിനീഷ്യസ് ജൂനിയറിന് ഇതിനകം മെസ്സിയെക്കാൾ മികച്ച എൽ ക്ലാസിക്കോ ലെഗസിയുണ്ട്.”

മറ്റൊരാൾ താരം പറയുന്നത് ഇങ്ങനെ: :

“വിനീഷ്യസ് ജൂനിയർ കളിക്കുന്നത് കണ്ട് ക്യാമ്പ് നൗ മുഴുവൻ കണ്ണീരോടെ നിൽക്കുന്നു, അവൻ മഹത്വത്തിലേക്ക് പോവുകയാണ്.”

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍