ബാഴ്‌സയ്ക്കായി വീണ്ടും മെസി; പരിശീലനത്തിന് ഇറങ്ങി

ക്ലബ് വിടാനുള്ള തീരുമാനം മാറ്റിയതോടെ ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസി വീണ്ടും പരിശീലനത്തിനെത്തിന് ഇറങ്ങി. തിങ്കളാഴ്ച വൈകീട്ടാണ് മെസി സാന്റ് ജൊവാന്‍ ഡെസ്പിയിലെ ബാഴ്‌സയുടെ പരിശീലന ഗ്രൗണ്ടിലെത്തിയത്. സ്വയം ഡ്രൈവ് ചെയ്തായിരുന്നു പരിശീലനത്തിന് എത്തിയത്.

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം മറ്റുള്ളവരില്‍നിന്ന് മാറി കുറച്ച് ദിവസം അദ്ദേഹം വ്യക്തിഗതമായിട്ടാകും പരിശീലനം ചെയ്യുക. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാനു കീഴില്‍ ആദ്യമായാണ് സൂപ്പര്‍ താരം പരിശീലനത്തിനിറങ്ങുന്നത്. ലാലിഗയുടെ പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ടീം പരിശീലനം തുടങ്ങിയിരുന്നു.

Football: Messi trains alone as Barca reintegration begins - Manila Bulletin

സെപ്റ്റംബര്‍ 12-നാണ് ലാലിഗയുടെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 27-ന് വിയ്യാറയലുമായിട്ടാണ് ബാഴ്‌സയുടെ ആദ്യമത്സരം. ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുത്തതിനാലാണ് ബാഴ്‌സക്ക് അധിക വിശ്രമദിനം അനുവദിച്ചത്.


രണ്ടാഴ്ചയോളം നീണ്ട മെസിയുടെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് വിരാമമായത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അദ്ദേഹം 2021 വരെ ബാഴ്‌സലോണയില്‍ തുടരുമെന്ന് അറിയിക്കുകയായിരുന്നു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'