മെസിയും റൊണാൾഡോയും ഒന്നും അല്ല മക്കളെ ഗോട്ട്, ആ വിശേഷണത്തിന് അർഹൻ അവൻ മാത്രമാണ്: വെളിപ്പെടുത്തി ഇതിഹാസ പരിശീലകൻ മൗറീഞ്ഞോ

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിലുള്ള ഗോട്ട് സംവാദത്തിൽ ഇതിഹാസ പരിശീലകൻ മൗറിഞ്ഞോക്ക് വ്യത്യസ്തമായ ഒരു അഭിപ്രായമുണ്ട്. റൊണാൾഡോയും മെസിയും തമ്മിൽ നോക്കിയാൽ ആരാണ് ഗോട്ട് എന്ന ചർച്ച കാലാകാലങ്ങളായി നിലനിൽക്കുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും അവഗണിച്ച് റൊണാൾഡോ നസാരിയോ എക്കാലത്തെയും മികച്ച കളിക്കാരനാണെന്ന് എഎസ് റോമ മാനേജർ ജോസ് മൗറീഞ്ഞോ പറയുന്നു. ഇരുവരും ഗോട്ട് അല്ലെന്നും ബ്രസീലിയൻ റൊണാൾഡോയാണ് യഥാർത്ഥ ഗോട്ട് എന്നുമാണ് പരിശീലകന്റെ വാദം.

“ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോ മെസ്സിയും 15 വർഷമായി തമ്മിൽ മത്സരിക്കുന്നു. എന്നിരുന്നാലും, കഴിവിനെക്കുറിച്ച് നമ്മൾ കർശനമായി സംസാരിക്കുകയാണെങ്കിൽ, ആരും റൊണാൾഡോയെ [നസാരിയോ] മറികടക്കില്ല.”

”  ബാഴ്‌സലോണയിൽ ആയിരുന്നപ്പോൾ, കളത്തിലിറങ്ങുന്നത് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരനാണെന്ന് റൊണാൾഡോയാണ്  [നസാരിയോ] എനിക്ക് മനസ്സിലായി. പരിക്കുകൾ അവനെ ചതിച്ചില്ലായിരുന്നെങ്കിൽ കരിയർ മറ്റൊരു ലെവലിൽ അവസാനിക്കുമായിരുന്നു. എങ്കിലും ഞാൻ ബാഴ്‌സയിൽ കണ്ട ആ പയ്യൻ എന്നെ അത്ഭുതപ്പെടുത്തിയ ലെവലിൽ എന്നെ ആരും അത്ഭുതപെടുത്തിയിട്ടില്ല.”

റൊണാൾഡോ 1996-97ൽ ബാഴ്സയിൽ ഒരു സീസണിൽ മാത്രം കളിച്ചു, എന്നാൽ ലാ ലിഗയിലെ 37-ൽ 34 ഗോളുകൾ ഉൾപ്പെടെ 49 കളികളിൽ നിന്ന് 47 ഗോളുകൾ നേടി ടീമിനായി കളിച്ചു. അന്നത്തെ ലോക റെക്കോർഡ് തുകയായ 13.2 മില്യൺ പൗണ്ടിന് അദ്ദേഹത്തെ സൈൻ ചെയ്ത ബാഴ്‌സലോണ 19.5 മില്യൺ പൗണ്ടിന് ഇന്റർ മിലാന് വിറ്റു, ഒരു പുതിയ ട്രാൻസ്ഫർ റെക്കോർഡ് സൃഷ്ടിച്ചു, പക്ഷേ അവിടെ പരിക്ക് ചതിച്ചു.

2002-ൽ ബ്രസീലിനെ അവരുടെ അഞ്ചാമത്തെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന് ശേഷം, റൊണാൾഡോ റയൽ മാഡ്രിഡിൽ ചേർന്നു, അവിടെ അദ്ദേഹം തന്റെ കരിയർ വിജയകരമായി തുടർന്നു. പിന്നെ മിലാനിലും അവസാനം ബ്രസീലിയൻ ക്ലബായ കൊരിന്ത്യൻസിലും താരം കളിച്ചു.

Latest Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കം പ്രതികൾക്ക് നോട്ടീസ്

'യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും'; യുഎസിന് മറുപടിയുമായി ഇറാൻ

വിവാദം ഒത്തുതീർപ്പിലേക്ക്; ​ഗണേഷ്കുമാർ ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി; തനിക്ക് പരാതിയില്ലെന്ന് ബിന്ദു മേനോൻ

'അമ്പട കേമാ സഞ്ജു കുട്ടാ'; ഐസിസിയുടെ 2026 ടി-20 ലോകകപ്പിലെ ടീം ഓഫ് ദി ടൂർണമെന്റിൽ ഓപ്പണിങ്ങിൽ സഞ്ജു സാംസൺ ; ടീമിൽ 4 ഇന്ത്യൻ താരങ്ങൾ

പ്രതിസന്ധി ഘട്ടത്തിലും ഈ വിജയത്തിലും കൂടെ നിന്ന ചാരുവിനു നന്ദി: സഞ്ജു സാംസൺ

കോഹ്ലിയുടെയും രോഹിതിന്റെയും ഒരു മിക്സ് ആണ് സഞ്ജു, ഒരേ സമയം നിലയുറപ്പിക്കുകയും ആക്രമിക്കുകയും ചെയ്യും: അനിൽ കുംബ്ലെ

അഭിഷേകിനോട് ആക്രമിച്ച് കളിക്കുക എന്ന നിർദേശം മാത്രമാണ് ഞങ്ങൾ കൊടുത്തത്, അവൻ ആ ജോലി നന്നായി ചെയ്തു: ഗൗതം ഗംഭീർ

'മലയാളി ഫ്രം ഇന്ത്യ', സഞ്ജു സാംസണെ ആദരിക്കാൻ സംസ്ഥാന സർക്കാർ; ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത്

മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ മമ്മൂട്ടിയോട് ക്ഷമ ചോദിക്കുന്നു: മുഖ്യമന്ത്രി

ഈ ട്രോഫി ഞാൻ ദ്രാവിഡിനും ലക്ഷ്മണിനും സമർപ്പിക്കുന്നു: ഗൗതം ഗംഭീർ