"പിഎസ്ജിയിൽ വെച്ച് എംബാപ്പയ്ക്ക് മെസിയോട് അസൂയ ആയിരുന്നു, അവൻ അതിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്": നെയ്‌മർ ജൂനിയർ

ഫുട്ബോളിൽ മെസി നെയ്മർ എന്നി ഇതിഹാസങ്ങളുടെ സൗഹൃദം കാണാൻ എന്നും ആരാധകർക്ക് ഹരമാണ്. കളിക്കളത്തിൽ എതിർ ടീമുകളിൽ കളിച്ചാലും ഇരുവരും പരസ്പരം ബഹുമാനികുകയും, സൗഹൃദം കാത്ത് സൂക്ഷിക്കുകയും ചെയ്യാറുണ്ട്. ബാഴ്സിലോണയിൽ വെച്ച് ഇരുവരും ഒരുമിച്ച് ഒരുപാട് നേട്ടങ്ങളും നേടിയിട്ടുണ്ട്.

2021 ഇൽ ബാഴ്സിലോണയിൽ നിന്ന് പോയതിന് ശേഷം ഇരുവരും പിഎസ്ജിയിൽ വീണ്ടും ഒരുമിച്ച് കളിച്ചു. ആ സമയത്ത് ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയ്ക്ക് ലയണൽ മെസിയോട് അസൂയ ആയിരുന്നെന്നും, അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത് എംബാപ്പയ്ക്ക് ഇഷ്ടമല്ലായിരുന്നു എന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നെയ്മർ ജൂനിയർ.

നെയ്മർ ജൂനിയർ പറയുന്നത് ഇങ്ങനെ:

” എംബാപ്പെ അങ്ങനെ ശല്യക്കാരനായിരുന്നില്ല. പക്ഷേ ഞങ്ങള്‍ തമ്മില്‍ ചെറിയ വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. ടീമിലെത്തിയപ്പോള്‍ മുതല്‍ ഞങ്ങളുടെ നിര്‍ണായക താരമായിരുന്നു അവന്‍. ഞാന്‍ അവനെ എപ്പോഴും ‘ഗോള്‍ഡന്‍ ബോയ്’ എന്നായിരുന്നു വിളിച്ചിരുന്നത്. അവനൊപ്പമായിരുന്നു ഞാന്‍ എപ്പോഴും കളിച്ചിരുന്നത്. അവന്‍ വലിയ താരമാവുമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ടായിരുന്നു”

നെയ്മർ ജൂനിയർ തുടർന്നു:

“വര്‍ഷങ്ങളോളം ഞങ്ങള്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. പക്ഷേ മെസ്സി ഞങ്ങളുടെ ക്ലബ്ബിലെത്തിയതിന് ശേഷം കാര്യങ്ങള്‍ എല്ലാം മാറി. അവന് അല്‍പ്പം അസൂയയുണ്ടായിരുന്നു. എന്നെ ആരുമായും വേര്‍പെടുത്താന്‍ എംബാപ്പെ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കുറച്ച് വഴക്കുകള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവന്റെ പെരുമാറ്റത്തിലും ചില മാറ്റങ്ങള്‍ വന്നു” നെയ്മർ ജൂനിയർ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ