കേരള ബ്ലാസ്റ്റേഴ്സ് താരം മാര്‍ക്ക് സിഫ്നിയോസ് ടീം വിട്ടു

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റ നിര താരം മാര്‍ക്ക് സിഫ്‌നിയോസ് മഞ്ഞപ്പട വിട്ടു. ഇതുസംബന്ധിച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദിയെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഈ സീസണിലെത്തിയ 20 കാരനായ ഡച്ച് താരം നാല് തവണ ലക്ഷ്യം കണ്ടിട്ടുണ്ട്. താരം ടീം വിടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ടീമിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്ന് പരിശീലകനായിരുന്ന റെനെ മ്യൂലന്‍സ്റ്റീന്‍ നേരത്തെ രാജിവെച്ചിരുന്നു.

ടീമിന്‍റെ മുന്നേറ്റനിരയില്‍ കളിപ്പിച്ചിരുന്ന താരത്തിന് മികച്ച പ്രകടനം ഇതുവരെ കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല.
ടീം മാനേജ്‌മെന്റിനെതിരേ റെനെ മ്യൂലന്‍സ്റ്റീന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് ശേഷമാണ് സിഫ്‌നിയോസ് ടീം വിട്ടതെന്നാണ് ശ്രദ്ധേയം. ടീം മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണ് തന്റെ കീഴില്‍ ബ്ലാസ്റ്റേഴ്‌സിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്നതെന്ന് റെനെ പ്രതികരിച്ചിരുന്നു.

അതേസമയം, ഗോവയ്‌ക്കെതിരേ ഇക്കഴിഞ്ഞ മത്സരത്തില്‍ സിഫ്‌നിയോസിനെ പുറത്തിരുത്തിയതിനെതിരേ പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരേ വിമര്‍ശനമുണ്ടായിരുന്നു. അഞ്ച് വിദേശ താരങ്ങള്‍ക്ക് അവസരമുണ്ടായിട്ടും നാല് താരങ്ങളെ മാത്രം ഇറക്കിയ ജെയിംസ് സിഫ്‌നിയോസിനെ പുറത്തിരുത്തിയിരുന്നു.

നേരത്തെ, പരിക്ക് തിരിച്ചടിയായ ബെര്‍ബറ്റോവിനും, കിസിറ്റോയ്ക്കും ശേഷം സിഫ്‌നിയോസ് കൂടി ടീം വിട്ടതോടെ ആരാധകര്‍ ആശങ്കയിലാണ്. ഇനി സീസണില്‍ ബാക്കിയുള്ള അടുത്ത മത്സരങ്ങളെല്ലാം നിര്‍ണായകമാണെന്നിരിക്കെ മാനേജ്‌മെന്റ് എന്തിനാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്ന് വ്യക്തമല്ല.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'