മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ജയം സിറ്റിക്കൊപ്പം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നഗരവൈരികളുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ സിറ്റി വിജയക്കൊടി പാറിച്ചത്. ഇതോടെ, പ്രീമിയര്‍ ലീഗില്‍ 14ാം ജയവുമായി പെപ് ഗാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

മത്സരത്തിന്റെ ആദ്യ പകുതിയുടെ 43ാം മിനുട്ടില്‍ ഡേവിഡ് സില്‍വയുടെ ഗോളിന് സിറ്റിയാണ് ആദ്യം തന്നെ മുന്നിലായത്. എന്നാല്‍, ആദ്യ പകുതിയുടെ ഇഞ്ച്വുറി ടൈമില്‍ സിറ്റി പ്രതിരോധത്തിന്റെ വീഴ്ച മുതലെടുത്ത് മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ 54ാം മിനുട്ടില്‍ സിറ്റിയുടെ പ്രതിരോധതാരം നിക്കൊളാസ് ഒറ്റമെന്‍ഡിയുടെ ഗോള്‍ യുണൈറ്റഡിന്റെ വിധിയെഴുതി.

ഡെര്‍ബി എന്നതിന് പുറമെ ലോകത്തെ ഏറ്റവും മികച്ച രണ്ടു പരിശീലകര്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം എന്ന പ്രത്യകതയും സിറ്റി-യുണൈറ്റഡ് പോരാട്ടത്തിനുണ്ടായിരുന്നു. ജോസ് മൊറീഞ്ഞോ പരിശീലിപ്പിച്ച യുണൈറ്റഡിന് ജയം അകന്നു.

16 മത്സരങ്ങളില്‍ നിന്ന് 46 പോയിന്റുള്ള സിറ്റിയാണ് പ്രീമിയര്‍ ലീഗില്‍ ഇതുവരെ മുന്നിലുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്തുമുണ്ട്.

Latest Stories

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്