രണ്ട് ദിവസമായി ലൂണക്ക് നല്ല പനി ആയിരുന്നു, പരിശീലനം പോലും നടത്താൻ പറ്റിയില്ല, എന്നിട്ടും അവൻ....; അഡ്രിയാൻ ലൂണ ഫുട്‍ബോൾ താരങ്ങൾക്ക് മാതൃക എന്ന് ഇവാൻ

ഡെർബി എന്നാൽ ഇതാണ്, അടിക്ക് തിരിച്ചടി. ആവേശം അവസാനം മിനിയിട്ട് വരെ അലതല്ലിയ മത്സരത്തിൽ ചെന്നൈയിൻ എഫ് സി- കേരള ബ്ലാസ്റ്റേഴ്‌സ് എഫ്. സി മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു. ഇരുടീമുകളും മൂന്ന് ഗോൾ നേടിയാണ് പോരാട്ടം അവസാനിപ്പിച്ചത്. ആദ്യ പകുതിയിൽ ചെന്നൈ മൂന്ന് ഗോളുകൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് രണ്ടെണ്ണം നേടി. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ കൂടി നേടി മത്സരം സമനിലയിൽ അവസാനിപ്പിക്കുക ആയിരുന്നു.

വർഷങ്ങൾ മുമ്പുള്ള കഥ ആയിരുന്നെങ്കിൽ ടീം 3 – 1 ന് പുറകിൽ നിൽക്കുമ്പോൾ തിരിച്ചുവന്ന് അടിക്കാനുള്ള ആർജവം ഒന്നും ബ്ലാസ്റ്റേഴ്സിന് ഇല്ലായിരുന്നു. എന്നാൽ ഇന്നലെ സമനില നേടുക മാത്രമല്ല ജയത്തിനായി അവസാനം വരെ ശ്രമിക്കുക കൂടി ചെയ്താണ് ബ്ലാസ്റ്റേഴ്‌സ് കളം വിട്ടത്. ടീമിന്റെ പ്രകടനത്തിൽ തൃപ്തൻ ആണെന്നും ഹോം ഗ്രൗണ്ടിൽ തോൽക്കാതിരുന്നതിൽ സന്തോഷം ഉണ്ടെന്നും ഇവാൻ പറഞ്ഞു.

മത്സരത്തിലെ ടീമിന്റെ പ്രകടനത്തിൽ സംതൃപ്തി പ്രകടിപ്പിച്ച ഇവാൻ അഡ്രിയാൻ ലൂണ ഉണ്ടാക്കിയ ഇമ്പാക്റ്റിനെക്കുറിച്ചും സംസാരിച്ചു. താരം പറഞ്ഞത് ഇങ്ങനെയാണ്- “കഴിഞ്ഞ രണ്ട് ദിവസമായി അഡ്രിയാൻ ലൂണ പനി കാരണം ബുദ്ധിമുട്ടി നിൽക്കുക ആയിട്ടുണ്. അദ്ദേഹത്തിന് ഒരു പരിശീലന സെഷൻ നഷ്‌ടമായി, എന്നിരുന്നാലും അദ്ദേഹത്തിന്റെ മാനസികാവസ്ഥ വിലമതിക്കാനാവാത്തതാണ്, കാരണം ബുദ്ധിമുട്ടുകൾക്കിടയിലും അവസാനം വരെ മുന്നോട്ട് പോകാൻ അദ്ദേഹം ആഗ്രഹിച്ചു. അവനെ ഫുട്‍ബോൾ കളിച്ചുവരുന്ന താരങ്ങൾ മാതൃകയാക്കണം ”അദ്ദേഹം കൂട്ടിച്ചേർത്തു.

കളിയിൽ ഉടനീളം പറന്നുകളിച്ച ലൂണ ഇന്നലെ പെപ്ര നേടിയ ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ