കോപ്പയില്‍ ഉറുഗ്വേയെ കാത്ത് രക്ഷിച്ച് സുവാരസ്, മൂന്നാം സ്ഥാനക്കാരായി മടക്കം

കോപ്പ അമേരിക്ക ഫുട്ബോളില്‍ ഉറുഗ്വേയ്ക്ക് മൂന്നാം സ്ഥാനക്കാരായി മടക്കം. ഞായറാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ കാനഡയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഉറുഗ്വേയ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമും രണ്ട് ഗോള്‍വീതം നേടിയപ്പോള്‍ ഷൂട്ടൗട്ടിലേക്ക് മത്സരമെത്തുകയായിരുന്നു. കാനഡ ഉറുഗ്വേയെ അട്ടിമറിക്കുമെന്ന് കരുതിയ മത്സരത്തില്‍ ലൂയിസ് സുവാരസിന്റെ ഗോളാണ് ഉറുഗ്വേയെ രക്ഷിച്ചത്.

ഷൂട്ടൗട്ടില്‍ യുറഗ്വായ്ക്കായി ഫെഡെറിക്കോ വാല്‍വെര്‍ദെ, റോഡ്രിഗോ ബെന്റാന്‍കര്‍, ജോര്‍ജിയന്‍ അരാസ്‌ക്കെറ്റ, സുവാരസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കാനഡയുടെ ഇസ്മായില്‍ കോനെയുടെ ഷോട്ട് യുറഗ്വായ് ഗോള്‍കീപ്പര്‍ സെര്‍ജിയോ റോച്ചെറ്റ് രക്ഷപ്പെടുത്തി. അഞ്ചാം കിക്കെടുത്ത അല്‍ഫോണ്‍സോ ഡേവിസിന്റെ ഷോട്ടും പിഴച്ചതോടെ ഉറുഗ്വേയ് ജയം തൊട്ടു. ജൊനാതന്‍ ഡേവിഡ്, മോയ്സ് ബോംബിറ്റോ, മത്തിയു കോയിനിറെ എന്നിവരാണ് കാനഡയ്ക്കായി കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചത്.

നേരത്തേ എട്ടാം മിനിറ്റില്‍ തന്നെ റോഡ്രിഗോ ബെന്റാന്‍കറിലൂടെ ഉറുഗ്വേയ് ആണ് ആദ്യം ഗോള്‍വല കുലുക്കിയത്. പിന്നീട് ശക്തമായി തിരിച്ചുവരവ് നടത്തിയ കാനഡ 22-ാം മിനിറ്റില്‍ കോനെയിലൂടെ തിരിച്ചടിച്ചു. 80-ാം മിനിറ്റില്‍ ജൊനാതന്‍ ഡേവിഡ് നേടിയ ഗോളുകളിലൂടെ അവര്‍ ലീഡെടുത്തു.

കാനഡ വിജയം ഉറപ്പിച്ചിരിക്കെ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയ സുവാരസ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം