റെക്കോഡുകൾ കീഴടക്കി ചെമ്പട

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബെനിഫിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ലിവർപൂൾ തകർപ്പൻ വിജയ നേടിയിരുന്നു. ഇതോടെ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ക്ളോപ്പും ടീമും അടുത്ത റൗണ്ടിലേക്ക് മാർച്ച് ചെയ്യുമെന്ന് ഉറപ്പായി കഴിഞ്ഞു. വിജയത്തിന്റെ സന്തോഷത്തോടൊപ്പം ഒരു റെക്കോർഡ് നേട്ടത്തിന്റെ ഭാഗമാകാനും ടീമിന് സാധിച്ചു.

ബെനിഫിക്കക്കെതിരായ വിജയത്തോടെ ലിവർപൂൾ തുടർച്ചയായ എട്ടാമത്തെ എവേ മത്സരമാണ് വിജയിക്കുന്നത്. ലിവർപൂൾ ഫുട്ബോൾ ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടീം തുടർച്ചയായി എട്ടു എവേ മത്സരങ്ങൾ വിജയിക്കുന്നത്. എതിരാളികളുടെ ഗ്രൗണ്ടിൽ ചെന്നിട്ട് അവരെ അടിച്ചുനിരത്തി നേടിയ ഈ ടീം റെക്കോർഡ് ടീമിന്റെ അസാമാന്യ മികവിനെ കാണിക്കുന്നു. ഈ മത്സരങ്ങളിൽ നിന്നെല്ലാമായി 16 ഗോളുകൾ നേടിയ ടീം ആകെ വഴങ്ങിയത് രണ്ടെണ്ണം മാത്രമാണ്.

പരിശീലകനായി എത്തിയതിന് ശേഷം ലിവർപൂളിനെ പഴയ പ്രതാപത്തിലേക്കെത്തിക്കാൻ ക്ളോപ്പിന് സാധിച്ചിട്ടുണ്ട്. 1984 ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിലും ലിവർപൂൾ തുടർച്ചയായി അഞ്ചു എവേ മത്സരങ്ങൾ വിജയിച്ചു എന്ന റെക്കോർഡും ടീമിന് കിട്ടി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിയുമായി കിരീടപ്പോരാട്ടം നടത്തുന്ന ലിവർപൂൾ എന്തായാലും ചാമ്പ്യൻസ് ലീഗ് കിരീടം നേടും എന്ന വാശിയിൽ തന്നെയാണ്.

Latest Stories

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു