എന്നെ അറിയാവുന്നവര്‍ക്ക് അറിയാം, 'മാപ്പ്' അത് ഞാന്‍ പറയില്ല; നിലപാട് വ്യക്തമാക്കി ലയണല്‍ മെസി

മെക്‌സിക്കന്‍ ജേഴ്‌സി നിലത്തിട്ട് ചവിട്ടിയെന്ന വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. മെക്സിക്കന്‍ ജനതയോടും ജഴ്സിയോടും താന്‍ അനാദരവ് കാണിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ താന്‍ ക്ഷമ ചോദിക്കില്ലെന്നും മെസി പറഞ്ഞു.

ആശയക്കുഴപ്പമാണ് അവിടെ ഉണ്ടായത്. എന്നെ അറിയാവുന്നവര്‍ക്ക് അറിയാം ഞാന്‍ ആരോടും അനാദരവ് കാണിക്കില്ലെന്ന്. മത്സരത്തിന് ശേഷം ലോക്കര്‍ റൂമില്‍ ഇങ്ങനെയെല്ലാം സംഭവിക്കും. മെക്സിക്കന്‍ ജനതയോടോ ജേഴ്സിയോടോ ഞാന്‍ അനാദരവ് കാണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ ക്ഷമ ചോദിക്കേണ്ട കാര്യവുമില്ല- മെസി പറഞ്ഞു.

വിവാദത്തില്‍ ലയണല്‍ മെസിക്ക് പിന്തുണയുമായി മെക്സിക്കന്‍ ക്യാപ്റ്റന്‍ ആന്ദ്രെ ഗ്വര്‍ദാദോ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. വിയര്‍ത്ത് നനഞ്ഞ ജേഴ്സി നിലത്തിടുന്നത് പതിവാണെന്നും ഡ്രസിംഗ് റൂമില്‍ എന്താണ് സംഭവിക്കുന്നതെന്ന് വിവാദമുണ്ടാക്കിയ ബോക്സര്‍ കനേലോ അല്‍വാരസിന് അറിയില്ലെന്നും ഗ്വര്‍ദാദോ പറഞ്ഞു.

ആ ജേഴ്സി എന്റേതായിരുന്നു. മെസ്സിയുമായി കൈമാറ്റം ചെയ്തതാണ്. ഡ്രസിംഗ് റൂം എന്താണെന്ന് കനേലോ അല്‍വാരസിന് അറിയില്ല. ഇത് വളരെ ബാലിശമായാണ് എനിക്ക് തോന്നുന്നത്. വിയര്‍പ്പ് പറ്റി നനഞ്ഞ ജേഴ്സി അത് എതിരാളിയുടേയോ, സ്വന്തം ജേഴ്സിയോ ആകട്ടെ നിലത്തിടുന്നതാണ് പതിവ് ആന്ദ്രെ ഗ്വര്‍ദാദോ പറഞ്ഞു.

അര്‍ജന്റീന- മെക്‌സിക്കോ മത്സരത്തിന് പിന്നാലെ മെസ്സിക്കെതിരേ ഭീഷണിയുമായി അല്‍വാരസ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഗ്വര്‍ദാദോയുടെ പ്രതികരണം. മെക്‌സിക്കോയുടെ ജേഴ്‌സിയും പതാകയും മെസി നിലത്തിട്ട് ചവിട്ടിയെന്നായിരുന്നു ആരോപണം.

ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചാണ് കനേലോ അല്‍വാരസ് ആരോപണവുമായി രംഗത്തെത്തിയത്. മെസി തന്റെ കണ്‍മുമ്പില്‍ വന്ന് പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോളൂ എന്നാണ് അല്‍വാരസ് പറഞ്ഞത്. മെസിക്ക് എതിരെ ഭീക്ഷണി സന്ദേശം മുഴക്കിയതിന് ലോകത്തിന്റെ പല കോണില്‍ നിന്നും വിമര്‍ശനം ബോക്സര്‍ കേട്ടിരുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ