റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ മോഹം: മെസ്സിക്ക് ലഭിച്ചത് നിര്‍ണായക വിവരം

റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്ററിലേക്ക് ചേക്കേറില്ലെന്ന് ഏകദേശം ഉറപ്പായി. സ്പാനിഷ് മാധ്യമമായ ഡോണ്‍ ബാലണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് റോണോ റയലില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, റൊണാള്‍ഡോയുടെ മൈതാന വൈരിയായ മെസ്സിക്ക് ഈ വിവരം നേരത്തെ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ബാഴ്‌സലോണയില്‍ മെസ്സിയുടെ സഹതാരമായ പോര്‍ച്ചുഗീസ് താരം നെല്‍സണ്‍ സെമഡോ ഇക്കാര്യം മെസ്സിയെ അറിയിച്ചിരുന്നു. പോര്‍ച്ചുഗലില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ബാഴ്‌സ ഡ്രസിങ് റൂമില്‍ സെമഡോ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ജോസ് മൊറീഞ്ഞോയുമായി റൊണാള്‍ഡോയ്ക്ക് അത്ര നല്ല ബന്ധമല്ലെന്നാണ് സൂചന. ഇതാണ് താരം മാഞ്ചസ്റ്റര്‍ മോഹം ഉപേക്ഷിക്കാന്‍ കാരണം.

അതേസമയം, റയലില്‍ തുടരണമെങ്കില്‍ കരാര്‍ പുതുക്കണമെന്ന് ആവശ്യം റൊണാള്‍ഡോ മാഡ്രിഡ് മാനേജ്‌മെന്റിന് മുന്നില്‍ അറിയിച്ചിട്ടുണ്ടെന്ന്് മെട്രോ റിപ്പോര്‍ട്ട് ചെയത്. മെസ്സി, നെയ്മര്‍, എന്നിവര്‍ക്കു നല്‍കുന്ന പ്രതിഫലത്തെ അപേക്ഷിച്ച് നിലവില്‍ റൊണാള്‍ഡോയ്ക്ക് കുറവാണ്. ഇതാണ് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ താരത്തെ കൂടുതല്‍ പ്രതിഫലം ചോദിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ