ഇതുപോലെ കളിച്ചാല്‍ തോറ്റ് തുന്നംപാടും, ചാമ്പ്യന്‍സ് ലീഗും ജയിക്കില്ല; പൊട്ടിത്തെറിച്ച് മെസി

ലാ ലിഗ കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ ടീമിന്റെ മോശം പ്രകടനത്തില്‍ പൊട്ടിത്തെറിച്ച് ലയണല്‍ മെസി. ഇങ്ങനെയാണ് ടീമിന്റെ മുന്നോട്ടുള്ള പോക്കെങ്കില്‍ മത്സരങ്ങളെല്ലാം തോല്‍ക്കാനായിരിക്കും വിധിയെന്ന് മെസി തുറന്നടിച്ചു. ഒസാസുനോയോട് തോല്‍ക്കുകയും, റയലിന് മുമ്പില്‍ കിരീടം അടയറവ് വെയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് മെസിയുടെ രോഷത്തോടെയുള്ള വാക്കുകള്‍.

“ബാഴ്‌സലോണ ടീം ദുര്‍ബലമാണ്. ഇങ്ങനെ കളിച്ചാന്‍ നമുക്ക് ചാമ്പ്യന്‍സ് ലീഗ് ജയിക്കാന്‍ യാതൊരു സാദ്ധ്യതയുമില്ല. ഇപ്പോഴിതാ ലാ ലിഗ പോലും വിജയിക്കാന്‍ സാധിക്കാത്ത തരത്തിലായി. ഇതുപോലെയാണ് കളിയെങ്കില്‍ നാപ്പോളിയോടും നമ്മള്‍ തോല്‍ക്കും. പിഴവുകള്‍ക്ക് നമുക്ക് നമ്മെ തന്നെ പഴിക്കേണ്ടിവരും.”

Messi blasts

“റയല്‍ മത്സരങ്ങള്‍ ജയിച്ച് അവരുടെ ഭാഗം ഭംഗിയാക്കി. തിരിച്ചുവരവില്‍ ഒരു മത്സരം പോലും റയല്‍ തോറ്റില്ല. വളരെ ശ്രദ്ധേയമായ കാര്യമാണത്. എന്നാല്‍ സ്വന്തം പോയിന്റ് നഷ്ടപ്പെടുത്തി നമ്മള്‍ അവരെ സഹായിച്ചു. നമ്മള്‍ സ്വയം വിമര്‍ശനം നടത്തണം. എന്നിട്ട് ചാമ്പ്യന്‍സ് ലീഗില്‍ പൂജ്യത്തില്‍ നിന്ന് നമുക്ക് തുടങ്ങണം.” മെസി പറഞ്ഞു.

കഴിഞ്ഞ ദിവസം ബാഴ്സ ഒന്നിനെതിരേ രണ്ടു ഗോളിന് ഒസാസുനയോട് പരാജയപ്പെട്ടിരുന്നു. ഇതോടെ ചിരവൈരികളായ റയല്‍ മാഡ്രിഡ് വിയ്യാറയലിനെ മറികടന്ന് ലാ ലിഗ കിരീടവും സ്വന്തമാക്കി. ഇതോടെയാണ് ടീമിന്റെ മോശം പ്രകടനത്തെ വിമര്‍ശിച്ച് മെസി രംഗത്ത് വന്നത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്