പോർച്ചുഗൽ ഗോൾകീപ്പറായായി ക്രിസ്റ്റ്യാനോ റൊണാൾഡോ വരട്ടെ, അപാര കഴിവാണ് താരത്തിന്; ആരാധകർ പറയുന്നത് ഇങ്ങനെ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ക്രിസ്റ്റ്യാനോ റൊണാൾഡോ- ജോർജിന റോഡ്രിഗസ് ദമ്പതികളുമായ ബന്ധപ്പെട്ട വാർത്തകൾ എപ്പോൾ വന്നാലും അതൊക്കെ മാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട് . ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഫുട്‍ബോൾ താരമെന്ന നിലയിൽ റൊണാൾഡോ ഇടുന്ന ഓരോ പോസ്റ്റും വൈറലാകാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് ദമ്പതികളുടെ പഴയ ഒരു വിഡിയോയാണ്. സംഭവം നടക്കുന്നത് 2018 കാലഘട്ടത്തിലാണ്. ഭാര്യയുടെ നേരെ വന്ന ഒരു ടെന്നീസ് ബോൾ റൊണാൾഡോ തട്ടി മാറ്റുന്ന ഒരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കാമുകി ജോർജിന റോഡ്രിഗസ്, മൂത്തമകൻ ക്രിസ്റ്റ്യാനോ ജൂനിയർ എന്നിവരോടൊപ്പം 2018 നവംബറിൽ ലണ്ടനിലേക്ക് യാത്രതിരിച്ചു. മൂവരും ടെന്നീസ് ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ചും ജോൺ ഇസ്‌നറും ഏറ്റുമുട്ടുന്ന നിറ്റോ എടിപി ഫൈനൽ കാണുക ആയിരുന്നു.

ജോർജിന റോഡ്രിഗസിന്റെ ദിശയിൽ ഒരു ടെന്നീസ് പന്ത് വന്നതിന് ശേഷം ആ പന്ത് തട്ടിമാറ്റി റൊണാൾഡോ വാർത്തകളിൽ ഇടം നേടി. വളരെ പെട്ടെന്ന് തന്നെ താരം അത് മനസിലാക്കി പന്ത് മാറ്റുക ആയിരുന്നു . വേഗത്തിൽ വന്ന പന്ത് ദേഹത്തു കൊണ്ടിരുന്നു എങ്കിൽ പരിക്ക് പറ്റുമായിരുന്നു.

സംഭവത്തിന് ശേഷം മൂവരും ചിരിക്കുകയും പോസിറ്റീവായി എടുക്കുകയും ചെയ്തു. ” റൊണാൾഡോ ഇനി ഗോൾകീപ്പറാകണം” “ഒരു നല്ല ആൺകുട്ടി എപ്പോഴും അവന്റെ പെണ്ണിനെ സംരഷിക്കുന്നു ” ഉൾപ്പടെ അനവധി കമന്റുകൾ വരുന്നുണ്ട് ചിത്രത്തിന് താഴെ.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത