ലാമിന് യമാലിന്റെ കാര്യത്തിൽ തീരുമാനമായി; ബാഴ്‌സിലോണ പരിശീലകൻ പറയുന്നത് ഇങ്ങനെ

ഇപ്പോൾ നടക്കുന്ന നേഷൻസ് ലീഗിൽ തകർപ്പൻ പ്രകടനം നടത്തുന്ന ടീമാണ് എഫ്‌സി ബാഴ്‌സിലോണ. ഇന്ന് നടക്കുന്ന മത്സരത്തിൽ ഫ്രഞ്ച് ക്ലബ്ബായ ബ്രസ്റ്റാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 1:30ന് ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. മികച്ച ഫോമിൽ ആണ് ടീം എങ്കിലും അടുത്തിടെ കളിച്ച മത്സരങ്ങളിലെ ടീമിന്റെ പ്രകടനത്തിൽ ആരാധകർ നിരാശയിലാണ്.

അവസാനത്തെ രണ്ട് മത്സരങ്ങളിലും അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. കൂടാതെ ടീമിലെ പ്രധാന കളിക്കാരനായ സ്പാനിഷ് താരം ലാമിന് യമാൽ പരിക്കിന്റെ പിടിയിലാണ്. എന്തെന്നാൽ യമാൽ ലാലിഗയിൽ സ്റ്റാർട്ട് ചെയ്യാത്ത മൂന്നു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് നടക്കാൻ പോകുന്ന മത്സരത്തിലും താരം ഉണ്ടാവില്ല എന്നാണ് പരിശീലകനായ ഹാൻസി ഫ്ലിക്ക് പറയുന്നത്.

ഹാൻസി ഫ്ലിക്ക് പറയുന്നത് ഇങ്ങനെ:

” അദ്ദേഹത്തിന്റെ ക്വാളിറ്റി നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. അദ്ദേഹം ഒരുപാട് സ്പേസുകൾ നൽകുന്നു. അദ്ദേഹത്തിന് നഷ്ടമാകുന്ന അവസാനത്തെ മത്സരം ഇതായിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അടുത്ത മത്സരത്തിൽ അദ്ദേഹത്തെ ബെഞ്ചിൽ ലഭ്യമായിരിക്കും എന്നാണ് ഞാൻ കരുതുന്നത് “ ഹാൻസി ഫ്ലിക്ക് പറഞ്ഞു.

നേഷൻസ് ലീഗിൽ തകർപ്പൻ പ്രകടനമാണ് ഫ്രഞ്ച് ക്ലബിന് സാധിക്കുന്നത്. ഇന്ന് നടക്കാൻ പോകുന്ന മത്സരത്തിൽ വിജയ സാധ്യത കൂടുതൽ ഉള്ള ടീമും അവരാണ്. ലാമിനെ യമാൽ ഇല്ലാതെ ലാലിഗയിൽ ഇറങ്ങിയ അവസാനത്തെ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ബാഴ്‌സ തോൽക്കുകയായിരുന്നു. താരത്തിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.

Latest Stories

സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു

IND vs ENG: “അഞ്ചാം ദിവസം കോഹ്‌ലിയുടെ സാന്നിധ്യം ഞാൻ മിസ് ചെയ്തു”: ലോർഡ്‌സിലെ ഇന്ത്യയുടെ തോൽവിയിൽ ഓസ്‌ട്രേലിയൻ വനിതാ ടീം ക്യാപ്റ്റൻ

'മനുഷ്യരുടെ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കുന്ന മാധ്യമ സിങ്കങ്ങൾ', യൂട്യൂബര്‍മാര്‍ക്ക് പണി കൊടുത്ത് സാബുമോൻ

128 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സിൽ ചരിത്രപരമായ തിരിച്ചുവരവ് നടത്താൻ ക്രിക്കറ്റ്; മത്സരങ്ങളുടെ തിയതികളും, വേദിയും പ്രഖ്യാപിച്ചു

ഇന്ത്യക്ക് നാറ്റോയുടെ തിട്ടൂരം, റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ വിലക്കും; പുടിനെ വിളിച്ച് റഷ്യ- യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇറങ്ങാന്‍ നിര്‍ബന്ധിക്കണമെന്നും നിര്‍ദേശം

ജമ്മു കശ്മീരിൻ്റെ സമ്പൂർണ്ണ സംസ്ഥാനപദവി പുനസ്ഥാപിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ആഫ്രിക്കൻ- കരീബിയൻ ചെറിയ രാജ്യങ്ങൾക്കും താരിഫ് വർധനവ് ബാധകം; ആരെയും വിടാതെ ട്രംപ്, പത്ത് ശതമാനത്തിലധികം വ്യാപാര തീരുവ

അയാൾ എല്ലാവരുടെയും മുന്നിൽവച്ച് എന്നെ കുറ്റപ്പെടുത്തി, ഞാൻ അങ്ങനെ ചെയ്തുവെന്ന് പറഞ്ഞു, വെളിപ്പെടുത്തി നിഷ സാരം​ഗ്

മുത്തയ്യ മുരളീധരനോ ഗ്ലെൻ മഗ്രത്തോ അല്ല, തനിക്ക് ഏറ്റവും കൂടുതൽ വെല്ലുവിളിയായിരുന്ന ബോളർ ആരെന്ന് വെളിപ്പെടുത്തി ബ്രയാൻ ലാറ

ഓടികൊണ്ടിരുന്ന ബസിൽ പ്രസവിച്ചു, കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞ് 19 കാരി