കിലിയന്‍ എംബാപ്പെയുടെ സംഹാരതാണ്ഡവം; സെനഗലിനെ ഒന്നിനെതിരെ മൂന്നുഗോളിന് തോല്‍പ്പിച്ച് ഫ്രാന്‍സ്

ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പിൽ സെനഗലിനെതിരെ ഫ്രാൻസിന് ജയം. കിലിയന്‍ എംബാപ്പെ രണ്ടുഗോളുകളും ബ്രാഡ്‌ലി ബാര്‍ക്കോള ഒരു ഗോളും നേടി. സെനഗലിനെ ഒന്നിനെതിരെ മൂന്നുഗോളിനാണ് ഫ്രാൻസ് തോല്‍പ്പിച്ചത്. 2002 ലോകകപ്പില്‍ ആദ്യമത്സരത്തില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച സെനഗലിന് 24 വര്‍ഷത്തിന് ശേഷമുള്ള മധുരപ്രതികാരം കൂടിയായി ജയം.

66-ാം മിനിറ്റിലും ഇഞ്ചുറിടൈമിലെ ആറാം മിനിറ്റിലുമായിരുന്നു (90+6) ഫ്രാന്‍സിനുവേണ്ടി എംബാപ്പെയുടെ ഗോളുകള്‍. 82-ാം മിനിറ്റിലായിരുന്നു ബാര്‍ക്കോളയുടെ ഗോള്‍നേട്ടം. ഇഞ്ചുറി ടൈമിലായിരുന്നു ഇബ്രാഹിം എംബായെയുടെ ഗോള്‍ (90+5). കളിയില്‍ ആധിപത്യം പുലര്‍ത്താനും ഫ്രാന്‍സിനായി.

രണ്ടാം പകുതിയിലാണ് ഫ്രാന്‍സ് ഉണര്‍ന്നുകളിച്ചത്. ഇതോടെ സെനഗല്‍ വലയില്‍ ഗോളുകളും വീണു. കഴിഞ്ഞവര്‍ഷം കപ്പിനും ചുണ്ടിനുമിടയ്ക്ക് നഷ്ടപ്പെട്ട ലോകകിരീടം സ്വന്തമാക്കാനാണ് ഫ്രാന്‍സിന്റെ ശ്രമം. ആദ്യകളിയിലെ ജയത്തോടെ ഫ്രാന്‍സ് അതിനുള്ള തുടക്കമിട്ടു. അതേസമയം, രണ്ടുഗോള്‍ കൂടി നേടിയതോടെ എംബാപ്പെയ്ക്ക് ലോകകപ്പ് ഗോളുകള്‍ 14 ആയി. രണ്ട് ഗോള്‍കൂടി നേടിയാല്‍ മിറോസ്ലാവ് ക്ലോസെയുടെ റെക്കോഡിനൊപ്പമെത്തും.

Latest Stories

മാസപ്പടി കേസ്‌; വീണ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

'രാജാവ് വേട്ട തുടങ്ങി'; അൾജീരിയക്കെതിരെ ഹാട്രിക്ക് ഗോളുകളുമായി ലിയോണൽ മെസ്സി

'ഒരു ഗോൾ പോലും ഞങ്ങൾക്ക് നേടാൻ സാധിച്ചില്ല, കേപ് വെര്‍ദെ മികച്ച പ്രകടനം കാഴ്ച വെച്ചു'; തുറന്ന് പറഞ്ഞ് സ്പെയിൻ പരിശീലകൻ

'ആ തോൽവി ഒരിക്കലും മറക്കാൻ സാധിക്കുന്നില്ല'; 2022 ഫിഫ ലോകകപ്പ് ഓർത്ത് കിലിയൻ എംബാപ്പെ

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ആക്രമിക്കാനെത്തിയത് ഭീകരൻമാരെപ്പോലെ, തടയുക മാത്രമാണ് ചെയ്തത്; തന്റെ പേര് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് ഇ. പി. ജയരാജൻ

'എല്ലാം സഹിച്ച്, നീതിക്കായി അടുത്ത നിയമവഴി തേടി മുന്നോട്ട് പോകുമ്പോൾ അതിനെയും അവർ പരിഹസിക്കുന്നു, നീതിയുടെ കിരണം കാത്ത് ഇനിയും എത്ര നാൾ?'; അൻസിബ ഹസൻ

അതിഥികളല്ല, കേരളത്തിന്റെ നട്ടെല്ല്: അന്യസംസ്ഥാന തൊഴിലാളികളുടെ പലായനവും കേരളം നേരിടുന്ന നിശബ്ദ തൊഴിൽ പ്രതിസന്ധിയും

'പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ല, പരിശോധന വിപുലമാക്കിയിട്ടുണ്ട്'; ഹൈ പവർ കമ്മിറ്റികൾ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി

'പിക് ലൈൻ ഇട്ടു, കീമോ ഉടൻ സ്റ്റാർട്ട് ചെയ്യും'; എല്ലാവരും പ്രാർത്ഥിക്കണമെന്ന് രേണു സുധി

'അടുക്കളയിൽ നിന്നും വിപ്ലവം തുടങ്ങിയല്ലോ മുത്തപ്പാ...ഇതാണോ മാർക്സ് പറഞ്ഞ മിച്ചമൂല്ല്യ സിദ്ധാന്തം'; പരിഹസിച്ച് ജോയ് മാത്യു