" കിലിയൻ എംബപ്പേ മാത്രമാണ് നന്നായി കളിച്ചത്, ബാക്കിയെല്ലാം മോശം"; തോൽവിക്ക് ശേഷം റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ വൈറൽ

ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ റയൽ മാഡ്രിഡിനെ തകർത്ത് ബാർസിലോണ സൂപ്പർ കപ്പ് ചാമ്പ്യന്മാരായി. എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയലിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സിലോണ പരാജയപ്പെടുത്തിയത്.

ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ച വെച്ചത്. 52 ശതമാനവും പൊസഷൻ ബാഴ്‌സയുടെ കൈകളിലായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിൽ തന്നെ ബാഴ്‌സിലോണ 4 ഗോളുകളും വലയിൽ കയറ്റിയിരുന്നു. ബാഴ്‌സയ്ക്ക് വേണ്ടി ലാമിന് യമാൽ, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, റാഫീഞ്ഞ, അലെജാന്‍ഡ്രോ ബാല്‍ഡേ എന്നിവരാണ് ഗോൾ അടിച്ചത്. റയലിന് വേണ്ടി ആദ്യം ഗോൾ നേടി ലീഡ് എടുത്തത് കിലിയന്‍ എംബാപ്പെയാണ്. തുടർന്ന് റോഡ്രിഗോയും ഗോൾ നേടി.

മത്സര ശേഷം വളരെ നിരാശനായ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ അൻസെലോട്ടി തോൽവിയുടെ പ്രധാന കാരണം എന്താണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്.

കാർലോ അൻസലോട്ടി പറയുന്നത് ഇങ്ങനെ:

” ഇന്ന് നന്നായി കളിച്ചത് കിലിയൻ എംബപ്പേ മാത്രമാണ്. ബാക്കി ഉള്ളവരുടെ കാര്യം ഞാൻ പറയുന്നില്ല. നമുക്ക് അത് മറക്കാം. ഇന്ന് തൊൽകാനുള്ള പ്രധാന കാരണം ഡിഫൻസ് മോശമായിരുന്നു. അവർ വളരെ എളുപ്പമായിട്ടാണ് ഗോളുകൾ അടിച്ചത്. ഞങ്ങളെ ഇത് തീർത്തും നിരാശരാക്കി. പക്ഷെ ഇത് ഫുട്ബോൾ ആണ്. അത് കൊണ്ട് തന്നെ അടുത്ത മത്സരത്തിൽ ഞങ്ങൾ ശക്തമായി തിരിച്ച് വരും” കാർലോ അൻസലോട്ടി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ