മഞ്ഞക്കടലായി കൊച്ചി, ആവേശകടലാകാന്‍ വേണ്ടത് ബ്ലാസ്റ്റേഴ്‌സ് ജയം മാത്രം

ആവേശത്തോടെ കാത്തിരുന്നത് ഈ കാഴ്ച കാണാൻ ആയിരുന്നില്ലേ, കഴിഞ്ഞ വര്ഷം നിറഞ്ഞു കവിഞ്ഞ ഗാലറിക്ക് മുന്നിൽ ഫൈനൽ മത്സരം കണ്ട കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനും താരങ്ങളും നിറഞ്ഞു കവിഞ്ഞ ഗാലറിക്ക് മണ്ണിൽ കളിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടാൻ സ്റ്റേഡിയത്തിൽ എത്തിയ ടീമിനെ കാത്തിരുന്നത് മഞ്ഞകടൽ തന്നെയാണ്. ആ ആവേശത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടാൻ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ടീം അവസാന മിനിറ്റ് പരിശീലനം നടത്തുകയാണ്. ലക്‌ഷ്യം ജയം മാത്രം.

മലയാളിയായ സഹൽ അബ്ദുൽ സമദ് സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടെന്നതാണ് ഏറ്റവും ആവേശകാരം. താരത്തിന് പരിക്കുണ്ടെന്ന വാർത്തകൾ കാറ്റിൽപറത്തി ഫുൾ ഫ്ളോവിൽ ഉള്ള സഹൽ തിരിച്ചെത്തിയത് ആവേശകരമായ വാർത്തയായി. പുതിയ ഫോർവേഡ് അപ്പോസ്റ്റലോസിനെ ഗോൾ അടി ഉത്തരവാദിത്വം ഏല്പിക്കുന്ന കോച്ച് ലൂണ ഉൾപ്പടെ ഉള്ളവർക്ക് ഗോൾ അടിപ്പിക്കാനുള്ള അടിക്കാനുള്ള ഉത്തരവാദിത്വം നൽകുന്നു. മറ്റൊരു മലയാളി കെ.പി രാഹുൽ പകരക്കാരുടെ ബഞ്ചിലാണ്. എന്തായലും പകർക്കാരുടെ നിരയിലും മികച്ച താരങ്ങളെ ഉൾപ്പെടുത്തിയ ലൈമാപ്പ് തന്നെയാണ്.

കേരള‌ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഐ എസ് എൽ സീസണായിരുന്നു 2021-22 ലേത്. ഇവാൻ വുകോമനോവിച്ച് എന്ന സെർബിയൻ പരിശീലകന് കീഴിൽ സ്വപ്ന കുതിപ്പ് നടത്തിയ ടീം, ലീഗ് ഘട്ടത്തിൽ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തുകയും പിന്നീട് ഫൈനൽ വരെ എത്തുകയും ചെയ്ത ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഫൈനലിൽ കാലിടറിയെങ്കിലും ആരാധകർ ആഗ്രഹിക്കുന്ന പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സിൽ നിന്ന് സീസണിൽ ഉണ്ടായത്.

എന്തായാലും കഴിഞ്ഞ വർഷം തങ്ങൾക്ക് കഷ്ടിച്ച് നഷ്‌ടമായ ആ കിരീടം നേടിയെടുക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. അതിനായി ഉള്ള ഒരുക്കം ബ്ലാസ്റ്റേഴ്‌സ് നടത്തി കഴിഞ്ഞിരിക്കുന്നു. ഈ നാളുകളിൽ ഒകെ കഷ്ടപെട്ടത് ഇന്ന് നടക്കുന്ന മത്സരത്തിലെ മൂന്ന് പോയിന്റുമായി മടങ്ങാമെന്ന പ്രതീക്ഷയോടെ മാത്രമാണ്.

ഇന്ന് നടക്കുന്ന മത്സരത്തിൽ നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന ഗാലറിയുടെ മുന്നിൽ കളിക്കാൻ സാധിക്കും എന്നത് തന്നെയാണ് ഏറ്റവും വലിയ കരുത്ത്. ഇവാൻ വുകോമനോവിച്ച് എന്ന സെർബിയൻ പരിശീലകൻ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ കരുത്ത്‌. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം മാജിക്ക് കാട്ടാൻ ഇവാന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ ടീം മുന്നേറ്റങ്ങളിൽ നിർണായക ശക്തി ആയിരുന്ന വിദേശ താരങ്ങളായെ ഹോർഹെ പെരെയ്ര ഡയസും, അൽവാരോ വാസ്ക്വസുമെല്ലാം ടീം വിട്ടെങ്കിലും അവരേക്കാൾ മികച്ച താരങ്ങളെ പകരക്കാരായി കൊണ്ടു വരാൻ കഴിഞ്ഞതും ഇക്കുറി ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും.

സ്ക്വാഡിന്റെ ഡെപ്ത്താണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു കരുത്ത്‌. ഇത്തവണ എല്ലാ പൊസിഷനുകളിലും മികച്ച ബാക്കപ്പ് താരങ്ങൾ ടീമിനുണ്ട്. ഇപ്പോഴിതാ പരിശീലകൻ ഇവാൻ പറഞ്ഞ വാക്കുകളാണ് ആരാധകർക്ക് സന്തോഷമായിരിക്കുന്നത്. സഹൽ അബ്‌ദുൾ സമദ്, ഗോൾകീപ്പർ ഗിൽ ഉൾപ്പടെ ഉള്ള ആളുകളുടെ കാര്യത്തിൽ ഇന്ന് കളിക്കുമോ ഇല്ലയോ എന്ന് തീരുമാനം ഇല്ലായിരുന്നു. എന്നാൽ ഇവാൻ പത്രസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് സ്ഥിതീകണം നൽകുകയാണ്.

“ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിനായി എല്ലാവരും ലഭ്യമാണ്. ആർക്കും പരിക്കോ മറ്റ് പ്രശ്‌നങ്ങളോ ഇല്ല. വൈദ്യ സംഘം ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ആരാധകർക്ക് മുന്നിൽ കളിക്കാൻ സാധിക്കുന്ന ആഹ്ളാദത്തിലാണ് പുതിയ ടീം അംഗങ്ങൾ” മലയാളി താരങ്ങൾ ഉൽപ്പാട് നിരവധി താരങ്ങൾ അവസരം കാത്തിരിക്കുകയാണ്.

ഇന്ത്യൻ ഫുട്ബോൾ രീതികളെ നന്നായി അറിയാവുന്ന സ്റ്റീഫൻ കോൺസ്റ്റന്റൈന്‍റെ തന്ത്രങ്ങളുമായാണ് ഈസ്റ്റ് ബംഗാൾ എത്തുന്നത്. മലയാളിതാരം വി പി സുഹൈർ, ക്ലെയ്റ്റൻ സിൽവ തുടങ്ങിയവരെ സ്വന്തമാക്കിയ ആത്മവിശ്വാസവുമുണ്ട്.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്