'അവര്‍ ഇതിഹാസങ്ങളെ പോലെ ഞങ്ങളെ കാണുന്നു', അമ്പരന്ന്‌ കിസിറ്റോ

രണ്ടു മത്സരങ്ങളേ കളിച്ചുള്ളുവെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മുഴുവന്‍ മനസു കവര്‍ന്ന താരമാണ് കെസിറോണ്‍ കിസിറ്റോ. പൂണെക്കെതിരായ തന്റെ ആദ്യ മത്സരത്തിലും ഡല്‍ഹിക്കെതിരായ രണ്ടാം മത്സരത്തിലും ഈ ഉഗാണ്ടന്‍ താരത്തിന്റെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിധി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത്.

പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ ഗോളിനോട് സംസാരിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിനെ പറ്റിയും ആരാധകരെപ്പറ്റിയും കിസിറ്റോ മനസു തുറന്നു. ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കുകയെന്നത് തനിക്കു സ്വപ്ന തുല്യമായ അനുഭവമാണ് സമ്മാനിച്ചതെന്നും ഇതിഹാസങ്ങളെ പോലെയാണ് ആരാധകര്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കാരെ കാണുന്നതെന്നും കിസിറ്റോ പറഞ്ഞു.

പൂണെക്കെതിരായ മത്സരത്തില്‍ തന്നെ ടീമില്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണു കിസിറ്റോയുടെ വിശ്വാസം. ഒരേ പൊസിഷനില്‍ കളിക്കുന്നതും ഒരേ സ്ഥലത്തു നിന്നും വരുന്നതും കറേജ് പെകൂസനുമായി കളിക്കളത്തില്‍ മികച്ച ധാരണയുണ്ടാക്കാന്‍ സഹായിച്ചുവെന്നും കിസിറ്റോ അഭിപ്രായപ്പെട്ടു. അടുത്ത മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും താരം പറഞ്ഞു.

ആരാധകര്‍ ബ്ലാസ്റ്റേഴ്‌സ് ടീമിനു നല്‍കുന്ന പിന്തുണ എല്ലായിപ്പോഴും തുടരണമെന്ന് കിസിറ്റോ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന ആരാധകക്കൂട്ടമാണു ബ്ലാസ്റ്റേഴ്‌സിന്റേതെന്നാണ് ഉഗാണ്ടന്‍ താരത്തിന്റെ അഭിപ്രായം. ഞായറാഴ്ച മുംബൈക്കെതിരെ അവരുടെ മൈതാനത്തു വെച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്