കേരളത്തിന് ജയിക്കാൻ യാതൊരു അർഹതയും ഇല്ലായിരുന്നു, ഞങ്ങൾ ആയിരുന്നു മികച്ച ടീം; മത്സരശേഷം ജംഷഡ്പൂർ പരിശീലകൻ പറഞ്ഞത് ഇങ്ങനെ

ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയോട് പരാജയപെട്ടത് നിർഭാഗ്യം കൊണ്ട് മാത്രം ആണെന്നും ജംഷഡ്പൂർ എഫ്‌സിയുടെ ഇടക്കാല ഹെഡ് കോച്ച് സ്കോട്ട് കൂപ്പർ പറഞ്ഞു. ഇരുടീമുകളുടെയും പ്രതിരോധം തലയുയർത്തി നിന്ന മത്സരമായിരുന്നു ഇന്നലെ കണ്ടത്. എന്നിരുന്നാലും, കളിയിൽ ആധിപത്യം പുലർത്തിയത് ജംഷഡ്പൂർ തന്നെ ആയിരുന്നു എന്ന് പറയാം. അഡ്രിയാൻ ലൂണ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ജയിച്ചുകയറിയെങ്കിലും അത്രയൊന്നും സംതൃപ്തി തരുന്ന ഫലം ആയിരുന്നില്ല ഇന്നലെ ഉണ്ടായത്. മത്സരശേഷം പ്രതികരിച്ച ജംഷഡ്പൂർ പരിശീലകൻ കേരളത്തേക്കാൾ തങ്ങൾ ആയിരുന്നു മികച്ച് നിന്നതെന്നും ജയിക്കാൻ തങ്ങൾക്ക് തന്നെയുമാണ് അർഹതയെന്നും സ്കോട്ട് കൂപ്പർ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

“ഞങ്ങൾ തന്നെ ആയിരുന്നു മികച്ച ടീം. അതിൽ യാതൊരു സംശയവുമില്ല. ഒന്നാം പകുതിയിൽ കേരളം (ബ്ലാസ്റ്റേഴ്സ് എഫ്‌സി) 15 മിനിറ്റ് കേരളം ചിത്രത്തിൽ പോലും ഇല്ലായിരുന്നു . ആദ്യ പകുതിയിൽ അവർ ഒന്നും ചെയ്തില്ല. സ്വന്തം ആരാധകർക്ക് മുന്നിൽ അവർ അവരുടെ ഏറ്റവും മികച്ച പ്രകടനമല്ല പുറത്തെടുത്തത്. എന്റെ ടീം ആകട്ടെ അവരെ ശരിക്കും തളർത്തുന്ന പ്രകടനമാണ് നടത്തിയത്. അതിനാൽ, എന്റെ ടീമിന്റെ പ്രകടനത്തിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾക്ക് കിട്ടിയ മേധാവിത്വം നല്ല രീതിയിൽ ഉപയോഗിക്കാൻ പറ്റിയില്ല എന്ന് മാത്രം” അദ്ദേഹം പറഞ്ഞു.”

“എന്റെ ടീമിന്റെ പ്രകടനത്തിൽ എനിക്ക് അഭിമാനമാണ്. ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ അർഹത ഒന്നും ഇല്ലായിരുന്നു എന്നത് മത്സരം കണ്ടവർക്ക് അറിയാം. ഞങ്ങൾ പരാജയപ്പെടേണ്ട മത്സരം ആയിരുന്നില്ല എന്നും പറയാം. രണ്ട് മത്സരം ആയിട്ട് ഞങ്ങൾക്ക് ഗോളുകൾ ഒന്നും നേടാൻ പറ്റിയിട്ടില്ല. ആ കുറവ് കൂടി മാറ്റി ഞങ്ങൾ തിരിച്ചെത്തും .” പരിശീലകൻ പറഞ്ഞു.

അതേസമയം മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഫ്രാങ്ക് ഡോവൻ ആരാധക പിന്തുണയെ പ്രശംസിച്ചു. പന്ത് അവരുടെ കയ്യിൽ ആയിരുന്നപ്പോൾ വീണ്ടെടുക്കൽ വളരെ പ്രയാസകരമായിരുന്നു. അതിനാൽ ആദ്യ പകുതി ഞങ്ങൾക്ക് കഠിനമായിരുന്നു. ആദ്യ പകുതിക്ക് ശേഷം ഞങ്ങൾ നിയന്ത്രണം ഏറ്റെടുത്തു. ഞങ്ങൾക്ക് പന്തിൽ കൂടുതൽ നിയന്ത്രണം ലഭിച്ചു. അതിലൂടെ ഞങ്ങൾ ലൂണയിലൂടെ ഒരു അവിസ്മരണീയ ഗോൾ നേടി.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ