ആ ചിത്രം പുറത്ത്; സൂപ്പര്‍ താരം ബ്ലാസ്റ്റേ്‌ഴ്‌സിലേക്ക് തന്നെ

ഐഎസ്എല്ലില്‍ തിരിച്ച് വരവ് കൊതിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ബ്രസീല്‍ സൂപ്പര്‍ താരം നിര്‍മര്‍ ബ്ലാസ്റ്റേഴ്‌സിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെകക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന്റെ ഭാഗമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നില്‍മറുടെ ചിത്രമാണിപ്പോള്‍ വിവിധ സ്‌പോട്‌സ് വെബ് സൈറ്റുകള്‍ പുറത്ത് വിടുന്നത്. ഇതോടെ ബ്രസീല്‍ സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് ഏതാണ് ഉറപ്പിച്ച മട്ടായി ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം.

2011ല്‍ വിരമിക്കുന്നതിന് മുന്‍പ് എട്ട് വര്‍ഷമായിരുന്നു നില്‍മര്‍ ബ്രസീലിനായി കളിച്ചത്. 2009ലെ ഫിഫ കോണ്‍ഫഡറേഷന്‍ കപ്പ് ജയത്തിന്റെ സമയത്തും നില്‍മര്‍ ടീമിലുണ്ടായിരുന്നു.

ബ്ലാസ്റ്റേഴ്സിലെ വിദേശ താരങ്ങളുടെ ക്വാട്ട കഴിഞ്ഞതോടെ ബെര്‍ബറ്റോവിനെ ഒഴിവാക്കിയാവും നില്‍മറിന് മാനേജ്മെന്റ് സ്ഥാനം ഒരുക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. വിങ്സിലൂടെ പോസ്റ്റിലേക്ക് നില്‍മര്‍ മുന്നേറി വരുന്നതോടെ കേരളത്തിന്റെ ആക്രമണത്തിന്റെ കരുത്ത് വര്‍ധിക്കും. എന്നാല്‍ തന്റെ മികച്ച ഫോമിലല്ല നില്‍മര്‍ എന്നത് മഞ്ഞപ്പടയുടെ ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

ഗോളടിക്ക് പേര് കേട്ട സ്ട്രൈക്കര്‍ ആണ് ഈ 33കാരന്‍. ബ്രസീലിനായി 24 തവണയും നില്‍മര്‍ ഇറങ്ങിയിട്ടുണ്ട്. 2010 ഫിഫ ലോകകപ്പില്‍ ബ്രസീല്‍ ടീമില്‍ അംഗം ആയിരുന്നു നില്‍മര്‍.

നിരവധി പ്രമുഖ ക്ലബുകള്‍ക്കായി നില്‍മര്‍ ബൂട്ട് കെട്ടിയിട്ടുണ്ട്. വില്ലറയല്‍, കോറിന്ത്യന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.അവസാനമായി ബ്രസീലിയന്‍ ക്ലബ്ബ് ആയ സാന്റോസിനു വേണ്ടിയാണ് താരം കളിച്ചത്.

Latest Stories

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍