ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയിലേക്ക് കാമറൂണില്‍ നിന്നൊരു മെസി!

ഐഎസ്എല്‍ പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയിലേക്ക് കാമറൂണില്‍ നിന്നൊരു മെസി വരുന്നു. കാമറൂണ്‍ സ്‌ട്രൈക്കെര്‍ റാഫേല്‍ എറിക്ക് മെസി ബൗളിയാണ് കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് പുതിതായി എത്തിയത്. ഇടങ്കാലന്‍ കളിക്കാരനായ മെസ്സി ബൗളി സെന്റര്‍ ഫോര്‍വേഡ് പൊസിഷനിലേക്കാകും എത്തുക.

“ഞങ്ങള്‍ക്കിപ്പോള്‍ ഞങ്ങളുടെ സ്വന്തം “”മെസി”” ഉണ്ട്. ഒഗ്ബെച്ചേയിക്കൊപ്പം മുന്‍നിരയിലും ഇടത് വിങ്ങിലും ഒരുപോലെ കളിക്കാന്‍ കഴിയുന്ന സ്ട്രൈക്കറാണ് അദ്ദേഹം. ടീമിന് കൂടുതല്‍ ശക്തി നല്‍കുകയും ഞങ്ങളുടെ ആക്രമണ ഗെയിം പ്ലാനില്‍ വൈവിധ്യത്തെ പ്രാപ്തമാക്കുകയും ചെയ്യുന്ന ടീമിലെത്തിയതില്‍ വളരെ സന്തോഷമുണ്ട്.” ഹെഡ് കോച്ച് ഈല്‍കോ ഷട്ടോരി പറഞ്ഞു.


2013 ല്‍ എഫ്എപി യാഉണ്ടേയിലാണ് 27 കാരനായ മെസി കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് എപിഇജെഇഎസ്, വൈബി ഫുണ്ടെ, ഫൂലാഡ്, കാനോന്‍ യാഉണ്ടേ എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്. 2016 ലെ കാമറൂണിയന്‍ കപ്പ് നേടിയ എപിഇജെഇഎസ് അക്കാദമി ടീമില്‍ അംഗമായിരുന്ന മെസി ട്വന്റിഫോര്‍ ലീഗ് ഫിക്‌സ്ചറില്‍ 14 ഗോളുകള്‍ നേടിയിരുന്നു. 2013, 2017, 2018 വര്‍ഷങ്ങളില്‍ കാമറൂണ്‍ ദേശീയ ടീമിലും മെസി അംഗമായിരുന്നു. ചൈനീസ്, ഇറാനിയന്‍ ലീഗുകളിലും താരം കളിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നതിലുള്ള ആവേശത്തിലാണ് താനെന്ന് മെസി പ്രതികരിച്ചു.

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ