ഈ അത്ഭുത താരത്തെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

അണ്ടര്‍ 17 ലോകകപ്പിലൂടെ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ച കോമള്‍ തട്ടാലിനെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കോമളിന്റെ ഏജന്റുമായി ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയെന്നും ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാവാന്‍ താരത്തിനും സമ്മതമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയായിരിക്കും കോമള്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തുക.

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്ന താരമാണ് കോമള്‍ തട്ടാല്‍. എന്നാല്‍ ടൂര്‍ണമെന്റില്‍ ആദ്യ മത്സരം മാത്രമാണ് താരം ഇന്ത്യക്കായി കളിച്ചത്. അമേരിക്കയുമായുളള മത്സരത്തിനു ശേഷം പിന്നീട് നടന്ന ഗ്രൂപ്പിലെ രണ്ടു മത്സരത്തിലും കോമളിനെ പുറത്തിരുത്തുകയായിരുന്നു.

കോച്ച് നോര്‍ട്ടണ്‍ ഡി മറ്റോസുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് താരത്തിനു മറ്റു മത്സരങ്ങളില്‍ നിന്നും പുറത്തിരുത്തിയത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ കീഴില്‍ യുവ കളിക്കാരെ ഉള്‍പ്പെടുത്തി ഐ ലീഗില്‍ കളിക്കുന്ന ക്ലബായ ഇന്ത്യന്‍ ആരോസിലും മറ്റോസാണു കോച്ച് എന്നതു കൊണ്ട് താരത്തിനു അവസരം ലഭിച്ചില്ല.

അടുത്തിടെ തുര്‍ക്കി ഉള്‍പ്പെടെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളിലെ ക്ലബുകള്‍ താരത്തെ സ്വന്തമാക്കാന്‍ വന്നുവെന്നും എന്നാല്‍ ഐഎസ് എല്ലില്‍ കൂടുതല്‍ അവസരം കാത്തിരിക്കുന്നതിനാല്‍ താരം അതു നിരസിച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എടികെയും പൂനെ സിറ്റിയും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്