വിട്ടുവീഴ്ച്ച ചെയ്ത് ബ്ലാസ്‌റ്റേഴ്‌സ്, ഓഗ്ബെചെ ക്ലബ് വിടാനുളള നീക്കം ഉപേക്ഷിച്ചു

കേരള ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങിയ നായകന്‍ ബെര്‍ത്തലോമിവ് ഓഗ്ബെചെയെ പിടിച്ച് നിര്‍ത്തി കേരള ക്ലബ്. ഒരു വര്‍ഷത്തേയ്ക്കാണ് ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ പുതുക്കിയിരിക്കുന്നത്. ഓഗബെചെയുടെ വേതനം കുറയ്ക്കാനുളള തീരുമാനവും ബ്ലാസ്റ്റേഴ്‌സ് പിന്‍വലിച്ചു.

ഇതോടെയാണ് ക്ലബില്‍ തുടരാന്‍ ഓഗ്‌ബെചെ സമ്മതം മൂളിയത്. നേരത്തെ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓഗ്ബെചെയുടേത് അടക്കം വിദേശ താരങ്ങളുടെ വേതനം കുറയ്ക്കാന്‍ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരുന്നു. ഇതോടെയാണ് ക്ലബ് ഉപേക്ഷിച്ച് മറ്റ് സാധ്യതകള്‍ തേടാന്‍ നൈജീരിയന്‍ സൂപ്പര്‍ താരം തീരുമാനിച്ചത്.

സന്ദേഷ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടം ആശ്വാസം കൊണ്ടത് ടീമിലെ ഓഗ്‌ബെചെയുടെ സാന്നിദ്ധ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രമുഖ സ്പോട്സ് ജേര്‍ണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുലാവോയാണ് ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സ് വിടാനുളള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം പുറത്ത് വിട്ടത്. ഇതോടെയാണ് ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.

ഐഎസ്എല്‍ ആറാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് 29 ഗോളുകള്‍ നേടിയപ്പോള്‍ പകുതിയിലധികം (15) ഗോളുകളും നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായും ഓഗ്ബെചെ മാറിയിരുന്നു.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി