"കേരള ബ്ലാസ്റ്റേഴ്സിന്റെ കളികൾ ഇനി മാറും, വരും ദിവസങ്ങളിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കും"; പരിശീലകന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കടുത്ത പ്രതിസന്ധി ഘട്ടത്തിലും വിജയം ആവർത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. പഞ്ചാബ് എഫ്‌സിക്കെതിരായ എവേ മത്സര വിജയത്തിന് ശേഷം ഹോം മാച്ചിൽ കൂടി വിജയം ആവർത്തിച്ചിരിക്കുകയാണ് പുരുഷോത്തമന്റെ കീഴിലുള്ള ബ്ലാസ്റ്റേഴ്‌സ് പട. 3 – 2 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ക്വമെ പെപ്ര, ജീസസ് ജിമെനെസ്, നോഹ സദോയി എന്നിവർ ഗോൾ വല കുലുക്കി.

ആവേശകരമായ മത്സരത്തിൽ അവസാന നിമിഷത്തിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. ഇതോടെ ആരാധകരോടുള്ള കടപ്പാട് രേഖപെടുത്തിയിരിക്കുകയാണ് താരങ്ങൾ. വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച നേട്ടങ്ങൾ സ്വന്തമാകുമെന്നു പറഞ്ഞിരിക്കുകയാണ് നിലവിലെ പരിശീലകൻ ടി ജി പുരുഷോത്തമൻ.

ടി ജി പുരുഷോത്തമൻ പറയുന്നത് ഇങ്ങനെ:

” ക്ലബിലെ താരങ്ങൾക്ക് അവരുടേതായ കടമകൾ ഉണ്ട്. അവർ അവരുടെ തൊഴിൽ കൃത്യമായി നിർവഹിക്കുന്നുമുണ്ട്. വരും ദിവസങ്ങളിൽ ഞങ്ങൾ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കും. ഒഡിഷ എഫ് സിക്കെതിരായ മത്സരത്തിലെ വിജയത്തിന് കാരണമായത് ഞങ്ങളുടെ കൃത്യമായ പദ്ധതികളായിരുന്നു. 60, 70 മിനിറ്റുകൾ കഴിഞ്ഞപ്പോൾ മത്സരം വിജയിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് മനസിലായി” ടി ജി പുരുഷോത്തമൻ പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്