കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഭയം, ചെവിയിൽ കോട്ടൻ തിരുകി വാം അപ്പിന് ഇറങ്ങാൻ പദ്ധതി; വെളിപ്പെടുത്തി ഛേത്രി

സുനിൽ ഛേത്രി ലോക ഫുട്‍ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ മുന്നിൽ ഉള്ള ആളാണ്. ഇന്ത്യയിൽ ഉള്ള എല്ലാ ആരാധകർക്കും അദ്ദേഹത്തെ വലിയ ഇഷ്ടവും ആദരവുമാണ്. എന്നാൽ കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സുമായി നടന്ന മത്സരത്തിൽ എടുത്ത് ക്വിക്ക് ഫ്രീകിക്ക് വിവാദങ്ങളും വന്നതോടെ ഛേത്രിയെ വെറുക്കുന്നവരുടെ എണ്ണം കൂടി. ശത്രുപാളയത്തിൽ ആയിരുന്നപ്പോൾ പോലും അദ്ദേഹത്തെ കൂവാത്ത ആളുകൾ ഈ ഗോളിന് ശേഷം അദ്ദേഹത്തെ വെറുതെന്ന് പറയാം.

അതിനാൽ തന്നെ ഈ സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടുന്നതിന് മുമ്പ് ഛേത്രി ശരിക്കും പേടിച്ച ഒരു അവസ്ഥയിൽ തന്നെ ആയിരുന്നു. എങ്ങനെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാൻ കൊച്ചിയിൽ എത്തുമെന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ഇപ്പോൾ വൈറലായിരിക്കുകയാണ്- താൻ ചെവിയിൽ കോട്ടൻ തിരുകിയാകും കേരള ബ്ലാസ്റ്റേഴ്സിന് എതിരെ വാം അപ്പിന് ഇറങ്ങുക എന്നും ആ ആരാധക കൂട്ടം തന്നെ വെറുതെ വിടില്ല എന്നും താരം പേരാണ്. അലറി വിളിക്കുന്ന കേരളത്തിന്റെ കാണികളെ ഛേത്രി അത്രമാത്രം പേടിച്ചു എന്നത് വ്യക്തമായി ഇതിലൂടെ മനസിലാക്കാം.

എന്തിരുന്നാലും ആദ്യ മത്സരത്തിൽ ഛേത്രി കളിച്ചിരുന്നില്ല. ഏഷ്യൻ ഗെയിംസ് ടീമിന്റെ നായകനായ സുനിൽ ഛേത്രി ആ ചുമതല ഉള്ളതിനാൽ ആദ്യ കുറച്ച് മത്സരങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്നില്ല. എന്തായാലും ഛേത്രി പേടിച്ച പോലെ തന്നെ അലറി വിളിച്ച കാണികളുടെ ബലത്തിൽ കേരളം മത്സരത്തിൽ വിജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് ജയം സ്വന്താമാക്കിയത്

കഴിഞ്ഞ സീസണിലേറ്റ അപമാനത്തിനും സങ്കടത്തിനും ഈ സീസണിൽ കിരീടത്തിലൂടെ തിരിച്ചടി നൽകാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ