ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയ താരമെത്തുന്നു

ഐഎസ്എല്‍ നാലാം സീസണില്‍ കിതക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയ താരമെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. മധ്യനിരിലെ പോരായിമകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസിറ്റോയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം നിരയിലേക്കെത്തിക്കുന്നത്.

മധ്യനിരയില്‍ എവിടെയും കളിക്കാന്‍ പ്രാപ്തനായ ഈ ഇരുപതുകാരന്‍ ബ്ലാസ്റ്റേഴ്‌സിനൊരു മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മുന്‍ ക്ലബുമായി കരാര്‍ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതിനാല്‍ ജനുവരിക്കു ശേഷം മാത്രമേ താരം ബ്ലാസ്റ്റേഴ്‌സില്‍ കളിക്കു എന്നാണ് സൂചന.

കെനിയന്‍ ക്ലബ് എഎഫ്‌സി ലിയോപാര്‍ഡിന്റെ താരമായ കെസിറ്റോ ഏറെ നാളായി ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന വാര്‍ത്ത കേട്ടു തുടങ്ങിയിട്ട്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ ട്രയിനിംഗുകളിലെല്ലാം താരത്തെ കണ്ടിരുന്നു. അടുത്തിടെ ബ്ലാസ്റ്റേഴ്‌സ് താരം വെസ് ബ്രൊണുമൊന്നിച്ചുള്ള താരത്തിന്റെ സെല്‍ഫി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

സെന്‍ട്രല്‍ സ്‌ട്രൈക്കറുടെ പിന്നില്‍ ഏതു റോളിലും കളിക്കാന്‍ കഴിയുന്ന താരമാണ് കിസിറ്റോ. ഇടതു വലത് വിങ്ങുകളിലും സ്‌ട്രൈക്കര്‍ക്കു തൊട്ടു പുറകില്‍ നമ്പര്‍ 10 റോളിലും കളിക്കാന്‍ കഴിയുന്ന താരത്തിനു മ്യൂളസ്റ്റീന്റെ ടീമില്‍ ഒരു പ്രധാന റോള്‍ ചെയ്യാന്‍ കഴിയുമെന്ന കാര്യം ഉറപ്പാണ്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്