സൂപ്പര്‍ താരം ടീമിലേക്ക് തിരികെ എത്തുന്നു; ആവേശത്തേരില്‍ ഫ്രാന്‍സ്

ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സ് ടീമിലേക്ക് പരുക്കേറ്റ് പുറത്തിരുന്ന സൂപ്പര്‍ താരം കരിം ബെന്‍സെമ തിരികെയെത്തുന്നു. വിവിധ ഫ്രഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുന്‍പായാണ് ബെന്‍സെമെയ്ക്ക് പരിക്കേറ്റത്.

പരിക്ക് ഭേദമായെന്നും ഈ ആഴ്ച തന്നെ ടീമിനൊപ്പം ചേര്‍ന്ന് പരിശീലനത്തിനിറങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്. ബെന്‍സെമ കൂടി ടീമില്‍ തിരിച്ചെത്തുന്നതോടെ ലോകകപ്പില്‍ ഫ്രഞ്ച് പടയുടെ സ്വാധീനമേറും. ഇനി ടീമിന് വേണ്ടി കളിക്കാനായില്ലെങ്കിലും ഫ്രാന്‍സ് ചാമ്പ്യന്മാരായാല്‍ ജേതാക്കള്‍ക്കുള്ള മെഡല്‍ ബെന്‍സെമയ്ക്കും സ്വീകരിക്കാനാവും.

പരിക്കേറ്റ് പുറത്തു പോയെങ്കിലും താരത്തിന് പകരക്കാരനെ ടീമുലുള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ബെന്‍സെമെ ലോകകപ്പ് ടീമിനൊപ്പം ചേരാനുള്ള സാദ്ധ്യത വിരളമാണ്. നിലവില്‍ ജിറൗഡ് ആണ് ബെന്‍സെമെയുടെ സ്ഥാനത്ത് കളിക്കുന്നത്.

ലോകകപ്പ് കഴിയുന്നതോടെ ക്ലബ് ഫുട്ബോള്‍ ആരംഭിക്കുമ്പോഴേക്കും ഗ്രൗണ്ടിലേക്ക് എത്താനാവും ബെന്‍സെമെ ശ്രമിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ രണ്ട് കളിയില്‍ രണ്ടും ജയിച്ച് ഫ്രാന്‍സ് 6 പോയിന്റുമായി ഗ്രൂപ്പ് ഡി യില്‍ ഒന്നാം സ്ഥാനത്താണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ