"റൊണാൾഡോയുടെ ആ ഒരു കഴിവിനെ സമ്മതിച്ച് കൊടുത്തേ മതിയാകൂ"; മൈക്കൽ ഓവന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അടുത്ത ഫെബ്രുവരിയിൽ 40 വയസ് തികയുകയാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. കാലം എത്ര കഴിഞ്ഞാലും അദ്ദേഹം തന്റെ ഫോമിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാറില്ല. ഫുട്ബോൾ കരിയറിൽ അദ്ദേഹം തന്റെ അവസാന മത്സരങ്ങൾ ഇപ്പോൾ ആസ്വദിക്കുകയാണ്. ഈ വർഷത്തിൽ 40 ഗോളുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലും രണ്ട് മികച്ച ഗോളുകൾ അദ്ദേഹം നേടിയിരുന്നു.

30 വയസ്സ് പിന്നിട്ടതിനുശേഷം 450 ഗോളുകൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മികവിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലീഷ് ഇതിഹാസമായ മൈക്കൽ ഓവൻ.

മൈക്കൽ ഓവൻ പറയുന്നത് ഇങ്ങനെ:

” നിങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അദ്ദേഹത്തിന്റെ ഫിനിഷിംഗിനെയും വീക്ഷിക്കുകയാണെങ്കിൽ ഒരുപാട് കാര്യങ്ങൾ കാണാൻ കഴിയും. ഏത് ആംഗിളിൽ നിന്നും ഗോളടിക്കാനുള്ള ഒരു കഴിവാണ് നിങ്ങളെ ആകർഷിക്കുക. ശരീരത്തിന്റെ ഏത് ഭാഗം കൊണ്ടും ഗോളടിക്കാൻ അദ്ദേഹത്തിന് സാധിക്കും”

മൈക്കൽ ഓവൻ തുടർന്നു:

“വലതു കാലുകൊണ്ടും ഇടതു കാലുകൊണ്ടും ഒരുപോലെ അദ്ദേഹം ഗോളുകൾ നേടുന്നു. കൂടാതെ വായുവിലും അവൻ ശക്തനാണ്. പന്ത് വായുവിലൂടെ നിങ്ങളെ കടന്നു പോകുമ്പോൾ ആ ചാൻസ് അവിടെ അവസാനിച്ചു എന്ന് നിങ്ങൾ കരുതുന്നു. പക്ഷേ റൊണാൾഡോ അപ്പോഴേക്കും ബൈസിക്കിൾ കിക്ക്മായി അവിടെ എത്തിയിട്ടുണ്ടാകും ” മൈക്കൽ ഓവൻ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ