"എന്റെ അവസാന ലോകകപ്പ് ആയിരിക്കും അത്"; നെയ്മർ ജൂനിയറിന്റെ വാക്കുകളിൽ ആരാധകർക്ക് ഷോക്ക്

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയർ. എന്നാൽ പരിക്കിന്റെ പിടിയിലായത് കൊണ്ട് തന്നെ താരത്തിന് പല മത്സരങ്ങളും പുറത്തികരിക്കേണ്ടി വന്നു. കോപ്പ അമേരിക്കയിൽ നിന്നും താരത്തിന് പിന്മാറേണ്ടിയും വന്നു.

2026 ഫിഫ ലോകകപ്പ് ആയിരിക്കും തന്റെ അവസാനത്തെ ലോകകപ്പ് എന്നും, തന്റെ ഫുട്ബോൾ കരിയറിലെ അവസാനത്തെ ഷോട്ട് ആ ടൂർണമെന്റിൽ ആയിരിക്കുമെന്നും ട്വീറ്റ് ചെയ്തിരിക്കുകയാണ് നെയ്മർ ജൂനിയർ.

നെയ്മർ ജൂനിയർ പറയുന്നത് ഇങ്ങനെ:

” 2026 ലോകകപ്പില്‍ പങ്കെടുക്കാന്‍ ഞാന്‍ എന്തും ചെയ്യും. ഞാന്‍ അവിടെ ഉണ്ടായിരിക്കണം. ബ്രസീല്‍ ദേശീയ ടീമിന്റെ ഭാഗമാകുന്നതിന് വേണ്ടി എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. ഇതെന്റെ അവസാനത്തെ ലോകകപ്പാണെന്ന് എനിക്ക് അറിയാം. എന്റെ അവസാന ഷോട്ടും അവസാന അവസരവുമാണ് 2026ലെ ലോകകപ്പ്. എന്തു വില കൊടുത്തും ഞാന്‍ അതില്‍ പങ്കെടുക്കും” നെയ്മർ ജൂനിയർ പറഞ്ഞു.

ബ്രസീൽ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് താരം കാഴ്ച വെച്ചിരുന്നത്. പരിക്കിന്റെ പിടിയിലായത് കൊണ്ട് തന്നെ നാളുകൾ ഏറെയായി ബ്രസീൽ കുപ്പായത്തിൽ താരത്തിന് കളിക്കാൻ സാധിച്ചിട്ടില്ല. 79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും വലിയ ഗോള്‍ സ്‌കോററാണ് നെയ്മര്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ