"ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നോട് ക്ലബ്ബിൽ ചേരാൻ ആവശ്യപ്പെട്ടത് ഒരു വലിയ അഭിമാന നിമിഷമായിരുന്നു" - മാഞ്ചസ്റ്റർ യുണൈറ്റഡിൽ ജോയിൻ ചെയ്ത ശേഷം മത്തിസ് ഡിലൈറ്റ്

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സെൻ്റർ ബാക്ക് മത്തിസ് ഡി ലൈറ്റിന് ഒരിക്കൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്ന് യുവൻ്റസിൽ ചേരാൻ ക്ഷണം ലഭിച്ചതായി തുറന്ന് പറഞ്ഞു. ഡിലൈറ്റ് 2019നും 2022നും ഇടയിൽ ഇറ്റാലിയൻ ക്ലബ് യുവന്റസിൽ കളിച്ചിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടോട്ടൻഹാം ഹോട്‌സ്‌പർ നേടിയ ഗോളിന് പുറത്താകേണ്ടി വന്ന അയാക്‌സ് ടീമിനെ അതുവരെ മികച്ച രീതിയിൽ നയിച്ചതിൽ മത്തിസ് ഡി ലൈറ്റിന് വലിയ പങ്കുണ്ട്.

ആ വേനൽക്കാലത്ത് ജുവന്റസിൽ ചേരുമ്പോൾ ശ്രദ്ധിക്കപെടേണ്ടുന്ന പ്രധാനപ്പെട്ട ഡിഫൻഡർമാരിൽ മത്തിസ് ഡി ലൈറ്റിന് തൻ്റെ പേര് ചേർത്തിരുന്നു. രസകരമെന്നു പറയട്ടെ, ആ സമയത്ത് ക്ലബ്ബിനായി കളിച്ചിരുന്ന റൊണാൾഡോ – യുവ സെൻ്റർ ബാക്കിനോട് മുന്നേ ജൂവിൽ ചേരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റൊണാൾഡോയിൽ നിന്ന് ക്ഷണം ലഭിക്കുന്നതിന് മുമ്പ്, സീരി എ ക്ലബ്ബിൽ ചേരാൻ ഡിലൈറ്റ് നേരത്തെ മനസ്സ് ഉറപ്പിച്ചിരുന്നു.

പോർച്ചുഗലിനോട് നെതർലൻഡ്‌സിൻ്റെ യുവേഫ നേഷൻസ് ലീഗ് ഫൈനൽ തോൽവിക്ക് ശേഷം 2019 ലെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: “ഫൈനൽ മത്സരത്തിന് ശേഷം എനിക്ക് ജൂവിനൊപ്പം ചേരണമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. (ക്രിസ്റ്റ്യാനോ) റൊണാൾഡോ എന്നോട് ചേരാൻ ആവശ്യപ്പെട്ടത് വലിയ അഭിനന്ദനമായിരുന്നു, പക്ഷേ അത് എന്റെ തീരുമാനത്തിൽ വ്യത്യാസം വരുത്തിയില്ല”

അഞ്ച് വർഷത്തിന് ശേഷം,ഡിലൈറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നു, അവിടെ ഒരു യുവ റൊണാൾഡോ ലോകോത്തര കളിക്കാരനായി പേരെടുത്തിരുന്നു. 2003 മുതൽ 2009 വരെയാണ് പോർച്ചുഗൽ ക്യാപ്റ്റൻ ആദ്യമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിൽ കളിച്ചിരുന്നത്. തുടർന്ന് സ്പാനിഷ് ക്ലബ് ആയ റയൽ മാഡ്രിഡിൽ വിജയകരമായ കരിയർ പൂർത്തീകരിച്ച ശേഷമാണ് റൊണാൾഡോ ഇറ്റാലിയൻ ക്ലബ് യുവന്റസിൽ എത്തുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ